സ്വന്തംബൂത്തുകളിൽ കാലിടറി; സ്വരാജ് 40 വോട്ടിന് പിന്നിൽ,മോഹന്‍ ജോർജ് നാലാമത്, ജോയ്‌യുടെ ബൂത്തിൽ LDF

മോഹന്‍ ജോര്‍ജ്, എം.സ്വരാജ്‌
മോഹന്‍ ജോര്‍ജ്, എം.സ്വരാജ്‌

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും ബൂത്തുകളിലെ പ്രകടനങ്ങള്‍...

സ്വരാജ് 40 വോട്ടിനു പിന്നില്‍

മലപ്പുറം: യുഡിഎഫ് പടയോട്ടത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം ബൂത്തിലും ജന്മനാട്ടിലും കാലിടറി. പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫ് 307 വോട്ടിന്റെ ലീഡ് നേടി. സ്വരാജ് വോട്ടുചെയ്ത നിലമ്പൂര്‍ നഗരസഭയിലെ മാങ്കൂത്ത് വെസ്റ്റ് ജിഎല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് 40 വോട്ടുകള്‍ക്ക് പിന്നിലാണ്. ഈ ബൂത്തില്‍ ആകെ 601 വോട്ടാണ് പോള്‍ ചെയ്തത്. ഷൗക്കത്ത് 287 വോട്ട് നേടിയപ്പോള്‍ സ്വരാജിന് കിട്ടിയത് 247 വോട്ട്. പി.വി. അന്‍വര്‍ - 44, മോഹന്‍ ജോര്‍ജ് - 17, സാദിഖ് നടുത്തൊടി - 3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില.

ഷൗക്കത്ത് 126 വോട്ടിന് മുന്നില്‍

: യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സ്വന്തം ബൂത്തില്‍ 126 വോട്ടിന് മുന്നിലെത്തി. നിലമ്പൂര്‍ നഗരസഭയിലെ വീട്ടിക്കുത്ത് ജിഎല്‍പി സ്‌കൂളിലെ 184 -ാം ബൂത്തിലാണ് ഷൗക്കത്ത് വോട്ട് ചെയ്തത്. പോള്‍ ചെയ്ത 623 വോട്ടുകളില്‍ 338 എണ്ണം ഷൗക്കത്തിന് കിട്ടി. സ്വരാജ് - 212, പി.വി. അന്‍വര്‍ - 33, മോഹന്‍ ജോര്‍ജ് - 36.

മോഹന്‍ ജോര്‍ജ് നാലാമത്

: എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് സ്വന്തം ബൂത്തിലും നാലാം സ്ഥാനത്താണ്. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 148 -ാം ബൂത്തില്‍ അദ്ദേഹത്തിന് കിട്ടിയത് 26 വോട്ട്. ഇവിടെ സ്വരാജിനാണ് ലീഡ് - 330 വോട്ട്. ആകെ വോട്ട് - 749. ഷൗക്കത്ത് - 268, പി.വി. അന്‍വര്‍ - 113.

വഹാബിന്റെ ബൂത്തില്‍ ഷൗക്കത്ത്

: മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ ബൂത്തില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് ലീഡ്. നിലമ്പൂര്‍ ഗവ. മോഡല്‍ യുപി സ്‌കൂളിലെ 181 -ാം ബൂത്തില്‍ 84 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. ആകെ വോട്ട് - 306. ഷൗക്കത്ത് - 178, സ്വരാജ് - 94, പി.വി. അന്‍വര്‍ - 11.

ജോയ്‌യുടെ ബൂത്തില്‍ സ്വരാജ്

: ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്‌യുടെ ജന്മനാടായ പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് നേടിയെങ്കിലും അദ്ദേഹം വോട്ട് ചെയ്ത ബൂത്തില്‍ പിന്നിലായി. വെള്ളിമുറ്റം അങ്കണവാടി 126 -ാം ബൂത്തില്‍ 65 വോട്ടിന് സ്വരാജാണ് മുന്നിലെത്തിയത്. ആകെ വോട്ട് - 620, സ്വരാജ് - 275, ഷൗക്കത്ത് - 210, അന്‍വര്‍ - 70, മോഹന്‍ ജോര്‍ജ് - 62.

Content Highlights: Analysis of Nilambur bypoll results, showing candidate performance at their respective booths