എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു; സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എഴുത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാര്‍ രാഷ്ട്രീയമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ സ്വരാജിനെ എഴുത്തുകാര്‍ പിന്തുണയ്ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുകയും ചെയ്തിരുന്നു. സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കുറിപ്പും പിന്തുണയും വന്നപ്പോള്‍ കല്‍പറ്റ നാരായണന് അതിനെതിരെ രംഗത്തുവന്നു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയ കാഴ്ചയും കാണാം
എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.
Content Highlights: Actor Joy Mathew satirizes writers` political involvement in the Nilambur bypoll