രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പോരാട്ടം, കുടുംബത്തിലും പാര്‍ട്ടിയിലും; ബാരാമതിയില്‍ ആര്?

അജിത് പവാര്‍, സുനേത്ര പവാര്‍, സുപ്രിയ സുലെ | File Photo: PTI
അജിത് പവാര്‍, സുനേത്ര പവാര്‍, സുപ്രിയ സുലെ | File Photo: PTI

വാറില്‍ പവര്‍ ആര്‍ക്കെന്ന് ബാരാമതിയുടെ ഫലം പറയും. അമേഠിയില്‍ രാഹുലിനെ വീഴ്ത്തിയതുപോലൊരു അങ്കമാണ് ബി.ജെ.പി. ബാരാമതിയില്‍ ലക്ഷ്യമിടുന്നത്. സുപ്രിയ സുലെ തോറ്റാല്‍ ശരദ് പവാര്‍ എന്ന അതികായന്റെ രാഷ്ട്രീയാസ്തമയം കൂടിയാകും. അതിന് ചുക്കാന്‍ പിടിക്കുന്നതോ മരുമകന്‍ അജിത് പവാര്‍ സ്വന്തം ഭാര്യയെ നിര്‍ത്തി. എന്‍.സി.പി.യും എന്‍.സി.പി.യും തമ്മിലുള്ള ശക്തി തെളിയിക്കാനുള്ള പോരാട്ടം. ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡങ്ങളിലൊന്നാവുകയാണ് മഹാരാഷ്ട്രയിലെ ബാരാമതി. പാര്‍ട്ടി പിടിക്കാനായെങ്കിലും പവാര്‍ കുടുംബത്തില്‍ അജിത്തിന്റെ സ്ഥാനം കൂടെ നിര്‍ണയിക്കുന്നതാവും ബാരാമതിയിലെ ഫലം. ഇതാദ്യമായാണ് പവാര്‍ കുടുംബത്തിലെ രണ്ടുപേര്‍ ബാരാമതിയില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്.

മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിനൊടുവില്‍ അജിത് പവാറിന്റെ എന്‍.സി.പിക്ക് ലഭിച്ച നാലുസീറ്റുകളില്‍ ഒന്നാണ് ബാരാമതി. ഇവിടെ സ്ഥാനാര്‍ഥി അജിത്തിന്റെ ഭാര്യ സുനേത്രയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1996 മുതല്‍ പവാര്‍ കുടുംബത്തെ, പ്രത്യേകിച്ച് പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറിനേയും മകള്‍ സുപ്രിയയേയും മാത്രം വിജയിപ്പിച്ച മണ്ഡലത്തിന്റെ ചരിത്രം തിരുത്താനാണ് ബി.ജെ.പി. സഖ്യത്തിന്റെ ശ്രമം.

Content Highlights: Baramati Maharashtra Lok Sabha constituency election 2024

Continue reading