89.48% വോട്ട്‌ നേടിയ റാവു, 6.96 ലക്ഷം ഭൂരിപക്ഷം നേടി റെക്കോഡിട്ട പ്രീതം; ഭൂരിപക്ഷത്തിലെ ടോപ് 10

#ആദര്‍ശ് പി ഐ
Pritam Munde, Photo: PTI, PV Narasimha Rao, Photo: ANI, C R Paatil, Photo: twitter.com
Pritam Munde, Photo: PTI, PV Narasimha Rao, Photo: ANI, C R Paatil, Photo: twitter.com

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആറ് ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ നാല് പേര്‍ ജയിച്ച തിരഞ്ഞെടുപ്പായിരുന്നു 2019-ലേത്. അഞ്ച് ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തിന് 17 പേര്‍ കഴിഞ്ഞ തവണ ജയിച്ചു. എന്നാല്‍ ഭൂരിപക്ഷത്തിലെ റെക്കോഡ് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പ്രീതം മുണ്ഡെയുടെ പേരിലാണ്. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ഡെ കാറപകടത്തില്‍ മരിച്ചതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്ന് പ്രീതം മുണ്ഡെ ജയിച്ചത് 6.97 ലക്ഷം വോട്ടിന്റെ മഹാഭൂരിപക്ഷത്തിലായിരുന്നു. ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോഡ്. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ കണക്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് സ്വന്തം പെട്ടിയില്‍ വീണതിന്റെ റെക്കോഡ് പി.എല്‍ ഹണ്ഡുവിനാണ്. 1989-ല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പി.എല്‍. ഹണ്ഡു ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ആകെ പോള്‍ ചെയ്തതിന്റെ 97.19 ശതമാനം വോട്ട് നേടിയാണ്.

അതേ വര്‍ഷം തന്നെ ബരാമുള്ളയില്‍ നിന്ന് സൈഫുദീന്‍ സോസും ജയിച്ചത് 91.87 ശതമാനം വോട്ട് നേടിയാണ്. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു നന്ദ്യാലില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത് 89.48 ശതമാനം വോട്ടുകളും നേടിയാണ്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അലയടിച്ച സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ 1991-ല്‍ തികച്ചും അപ്രതീക്ഷിതമായാണ് നരസിംഹ റാവുവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് വന്നത്. അന്ന് ലോക്‌സഭാംഗമായിരുന്നില്ല അദ്ദേഹം. ആന്ധ്രയിലെ നന്ദ്യാലില്‍ അദ്ദേഹം ഉപതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ റാവുവിന് 626,241 വോട്ട് കിട്ടിയപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന ബംഗാരു ലക്ഷ്മണ്(ഇദ്ദേഹം പിന്നീട് ബി.ജെ.പി. അധ്യക്ഷനായി) ആകെ ലഭിച്ചത് 45,944 വോട്ട് മാത്രമായിരുന്നു. കേവലം 6.56 ശതമാനം വോട്ട്. റെക്കോഡ് ഭൂരിപക്ഷത്തിന്റെ റെക്കോഡ് പുസ്തകത്തിലെ പത്ത് പേര്‍ ഇവരാണ്‌

Content Highlights: Top ten MPs who created record for highest victory margins in Lok Sabha polls

Continue reading