രാഹുല്‍ ഉറക്കെ വിളിച്ചു: 'ഭായ് സാബ് ആവോ... ലൈറ്റ് യഹാം ഫോക്കസ് കരോ...'

കണ്ണില്‍ കുത്തുന്ന കുറ്റാക്കുറ്റിരുട്ടായിരുന്നു. ദേഹത്ത് തട്ടി ഇടിച്ചു നിന്നാല്‍ മാത്രമേ, എതിരെ ഒരാള്‍ നടന്നു വന്നിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയു. അത്രയ്ക്ക് അന്ധകാരം. വളരെ ദൂരെ വീടുകളില്‍ ചെറുവിളക്കുകളുടെ തിരിയില്‍ നിന്ന് പ്രാണന്‍ നേടിയ മിന്നാമിനുങ്ങുകള്‍. അവ പറക്കുന്നില്ല, തിരിയുടെ
വിനോദ് ക്യാമറയും വെളിച്ചവുമായി രാഹുല്‍ കയറിയ വാഹനത്തിന്റെ അടുത്തേക്ക് നീങ്ങാനൊരുങ്ങി. ലൈറ്റ് കണ്‍തുറന്ന ക്യാമറ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് വിനോദ് അങ്ങോട്ടെത്താന്‍ തിരക്കിട്ടു. വിനോദിന്റെ തൊട്ടുപുറകെ ചാനല്‍ മൈക്ക് ഉയര്‍ത്തിപ്പിടിച്ച് ഈ ലേഖകനും. എന്നാല്‍, ആള്‍ക്കൂട്ടവും സുരക്ഷാവലയവും ഞങ്ങള്‍ക്ക് മുന്നില്‍ തടസ്സങ്ങളുടെ കോട്ട കെട്ടിയിരിക്കുന്നു. പ്രിയ നേതാവിനെ കണ്ടതിന്റെ ആഹ്ളാദത്തില്‍ ജനക്കൂട്ടം ഇളകിമറിയുന്നു. നെഹ്‌റു കുടുംബത്തിന്റെ പതിവ് മണ്ഡലമാണെങ്കിലും രാഹുലിനെ അടുത്തുകിട്ടുക അന്നത്തെ കാലത്ത് നാട്ടുകാര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. കാരണം സുരക്ഷാവലയം.
Content Highlights: Rahul Gandhi Election campaign reporting Memories By Manoj Menon