102 മണ്ഡലങ്ങള്‍ ആരുടെയൊക്കെ വിധിയെഴുതും; നിർണായകമാണ് ആദ്യഘട്ടം

ബി.ജെ.പി., കോണ്‍ഗ്രസ് കൊടികള്‍ | Photo: AFP, Mathrubhumi
ബി.ജെ.പി., കോണ്‍ഗ്രസ് കൊടികള്‍ | Photo: AFP, Mathrubhumi

400 സീറ്റില്‍ അധികം നേടി മൂന്നാമൂഴം ഉറപ്പിക്കാന്‍ എന്‍.ഡി.എ. അധികാരത്തിലേക്ക് മടങ്ങിയെത്തുക എന്നൊരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പോരിനിറങ്ങുന്ന ഇന്ത്യ സഖ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 19ന്റെ ജനവിധി ഇരു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായി ആകെ 102 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ത്തന്നെ തമിഴ്‌നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. എന്‍.ഡി.എയുടെ സീറ്റുകളുടെ എണ്ണം 400 കടക്കണമെങ്കില്‍, തമിഴ്‌നാട്ടില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകൂ. 2019-ല്‍ തമിഴ്‌നാട്ടില്‍ 38 സീറ്റുകളും നേടിയത് ഡി.എം.കെ. സഖ്യമായിരുന്നു. സമാനവിധിയാണ് ജനം ഇക്കുറിയും എഴുതുന്നതെങ്കില്‍ ഇന്ത്യ സഖ്യത്തിന് അത് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. 

ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ഡലങ്ങള്‍ എന്നിവ ഇങ്ങനെയാണ്

Content Highlights: loksabha election 2024 first phase 102 constituencies nda congress bjp india bloc

Continue reading