ജീവല്‍പ്രശ്‌നങ്ങളുടെ ദുരിതക്കയത്തില്‍ വയനാട്; രാഹുല്‍ ഗാന്ധിയ്ക്ക് എതിരാളിയായി ആനി രാജയെത്തുമ്പോള്‍

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് വയനാട്. ആകെ നടന്നത് മൂന്ന് തിരഞ്ഞെടുപ്പുകള്‍ മാത്രം. എന്നാല്‍ 2019-ഓടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി വയനാട് മാറി. കോണ്‍ഗ്രസ് നേതാവും ആ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വമായിരുന്നു അതിന് കാരണം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തലത്തിലേക്ക് വയനാട് ലോക്‌സഭ മണ്ഡലവും അവിടുത്തെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും മാറി. ഇത്തവണ രാഹുല്‍ തന്നെ മത്സരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിറ്റിങ് മണ്ഡലമെന്ന രീതിയില്‍ രാജ്യം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലം തന്നെയാണ് വയനാട്.
ദുരിതക്കയത്തിലെ വയനാടന്‍ ജീവിതങ്ങള്‍
Content Highlights: wayanad parliament constituency rahul gandhi annie raja