പാലക്കാട് വിട്ടുകൊടുക്കാതെ വി.കെ. ശ്രീകണ്ഠന്‍; ലീഡ് 60,000 കവിഞ്ഞു

പാലക്കാട്: വിജയമുറപ്പിച്ച് പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ വി.കെ. ശ്രീകണ്ഠന്‍. 60,000 വോട്ടുകളിലേറെ ലീഡുമായാണ് ശ്രീകണ്ഠന്‍ മുന്നേറുന്നത്. ഇതുവരെ രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ വി.കെ. ശ്രീകണ്ഠന് ലഭിച്ചു. രണ്ട് ലക്ഷത്തിലേറെ വോട്ടുകളുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ..വിജയരാഘവനാണ് രണ്ടാമതുള്ളത്. ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ 1.5 ലക്ഷത്തിലേറെ വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എ. വിജയരാഘവന്‍ മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണിക്കൂറുകളോളം എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു രണ്ടാമതുണ്ടായിരുന്നത്. എന്നാല്‍ വി.കെ. ശ്രീകണ്ഠന്‍ ലീഡ് ഉയര്‍ത്തിയതിനൊപ്പം സി. കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം പിന്തള്ളപ്പെട്ടു.
2019-ലെ തിരഞ്ഞെടുപ്പില്‍ 11,637 വോട്ടുകളുടെ പിന്‍ബലത്തിലാണ് ശ്രീകണ്ഠന്‍ വിജയിച്ചത്. 3,99,274 വോട്ടുകള്‍ അന്ന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് 3,87,637 വോട്ടുകളാണ് ലഭിച്ചിരുന്നത്. വോട്ട് ശതമാനം 21.44 ആയി ഉയര്‍ത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് അന്ന് 2,18,556 ലക്ഷം വോട്ടുകള്‍ പാലക്കാട് നിന്നും ലഭിച്ചിരുന്നു.
Content Highlights: palakkad lok sabha constitunecy vk sreekandan leading