പ്രവചനങ്ങള്‍ തെറ്റിക്കുന്ന കോട്ടയം, കേരള കോണ്‍ഗ്രസ് പോരാട്ടത്തില്‍ എങ്ങോട്ടും ചായും

കേരള കോണ്‍ഗ്രസുകളുടെ അഭിമാന പോരാട്ടം അരങ്ങേറുന്ന മണ്ഡലമാണ് കോട്ടയം. കോണ്‍ഗ്രസിനെ കൈവിട്ട് ഇടത്തുമാറിയ ജോസ് പക്ഷത്തിനും യുഡിഎഫിനൊപ്പം തുടരുന്ന പി.ജെ ജോസഫ് വിഭാഗത്തിനും ഇത് ബലപരീക്ഷണത്തിന്റെ വേദി കൂടിയാണ്. എല്‍ഡിഎഫിലെത്തി തദ്ദേശ സ്ഥാപനങ്ങളിലും എംഎല്‍എമാരെയും മന്ത്രിയേയും കിട്ടിയെങ്കിലും പാലായിലെ തോല്‍വിയുടെ ക്ഷീണം മായ്ക്കാന്‍ കോട്ടയത്ത് ചാഴിക്കാടന്റെ വിജയമാണ് ജോസ് പക്ഷം കണക്കുകൂട്ടുന്നത്. പി.ജെ ജോസഫിനാകട്ടെ ജോസ് വിഭാഗം പോയിട്ടും കിട്ടിയ ലോക്‌സഭാ സീറ്റ് എന്ത് വിലകൊടുത്തും ജയിച്ചേ തീരൂ. അവര്‍ക്ക് ഇത് നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്. 1977 ലാണ് ഇതിന് മുമ്പ് കേരള കോണ്‍ഗ്രസ്സുകള്‍ കോട്ടയത്ത് നേര്‍ക്ക് പോരാടിയത്. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നടക്കുന്ന ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത് എന്ന പ്രത്യേകതയും ഉണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം ജില്ലയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ അത് കേവലം സഹതാപതരംഗത്തിനപ്പുറം ഒന്നുമല്ലെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു. എല്‍ഡിഎഫിനായി സിറ്റിങ് എം.പി തോമസ് ചാഴിക്കാടന്‍ തന്നെ മത്സരിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനാണ് അദ്ദേഹം. ഇടുക്കിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടുതവണ ലോക്‌സഭയിലെത്തിയതും ഇടത് സ്ഥാനാര്‍ഥിയായിട്ടാണ്. യുഡിഎഫില്‍ പി.ജെ ജോസഫിനൊപ്പമെത്തിയിട്ട് ഇടുക്കി നിയമസഭാ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും തോറ്റു,
യുഡിഎഫോട് അടുപ്പം, പക്ഷേ സുരേഷ് കുറുപ്പിനോട് പ്രത്യേക സ്‌നേഹം
Content Highlights: kottayam lok sabha election 2024