പ്രേമചന്ദ്രന്‍ ഹാട്രിക് അടിക്കുമോ, മുകേഷ് തിരിച്ചുപിടിക്കുമോ! കൊല്ലത്തെ വാലിബനാര്?

എം. മുകേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ | Mathrubhumi
എം. മുകേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ | Mathrubhumi

കൊല്ലത്ത് സൂര്യന്റെ ചൂട് മാത്രമല്ല, തിരഞ്ഞെടുപ്പ് ചൂടും കനത്തുതുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിക്കുന്ന, എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമടിയുമില്ലാതെ ഇടതുപക്ഷത്തെ തോല്‍പിക്കുകയാണ് കഴിഞ്ഞ പത്തുകൊല്ലമായി  കൊല്ലം മണ്ഡലം. ഇക്കുറിയെങ്കിലും കൊല്ലം പിടിച്ചെടുത്തേ മതിയാകൂ എന്ന വാശിയിലാണ്‌ ഇടതുപക്ഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. ഏറെ ആകാംക്ഷയോടെയാണ് കൊല്ലത്തെ മത്സരത്തെ രാഷ്ട്രീയകേരളം നോക്കിക്കാണുന്നത്.

ഇടതിനും വലതിനുമൊപ്പംനിന്ന് കൊല്ലം പിടിച്ചിട്ടുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയാണ് യു.ഡി.എഫിന്റെ പോരാളി. കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെയാണ് പാര്‍ട്ടി ദൗത്യം ഏല്‍പിച്ചിരിക്കുന്നത്‌.

Content Highlights: mukesh cpm nk premachandran rsp kollam constituency lok sabha election 2024

Continue reading