ഇടതു മനം; അട്ടിമറിക്ക് മടിയില്ല, നായനാര്‍ക്കും അടിതെറ്റിയ കാസര്‍കോട്ട് ഉണ്ണിത്താനെ ആരെതിർക്കും?

ഉറച്ച ഇടതുകോട്ട. ഏത് കൊടുങ്കാറ്റിലും തകരാതെ ഇടതിനൊപ്പം 35 വര്‍ഷം അടിയുറച്ച് നിന്ന മണ്ഡലമാണ് കാസര്‍കോട്. പക്ഷേ 2014 ലില്‍ ടി.സിദ്ദിഖ് വിജയത്തിനടുത്തെത്തി. എന്നാല്‍ 2019 ല്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗം കൂടിയായപ്പോള്‍ എല്‍ഡിഎഫിനെ കൈവിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തമായ മൂന്ന് ഇടതുകോട്ടയെടുത്താല്‍ അതിലൊന്നാണ് കാസര്‍കോട്. എന്നാല്‍ യുഡിഎഫ് ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചതും കാസര്‍കോട്ടാണ്. ഇടതുപക്ഷത്തിന്റെ ജനകീയ മുഖമായി വളര്‍ന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക് പോലും അടിതെറ്റിയ മണ്ഡലമാണ് കാസര്‍കോട്.
Content Highlights: Lok Sabha Election 2024, Kasaragod constituency Election History from 1957 to 2019