കോണ്‍ഗ്രസ് കോട്ടയില്‍ തിളങ്ങുമോ സി.പി.എമ്മിന്റെ തുറുപ്പുചീട്ട്?

മെട്രോ നഗരം, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം -എറണാകുളത്തിന് വിശേഷണങ്ങള്‍ പലതുണ്ട്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ആ വിശേഷണങ്ങളെല്ലാം വഴിമാറും. എറണാകുളം, 'കോണ്‍ഗ്രസ് കോട്ട' ആയിമാറും. കാരണം, കോണ്‍ഗ്രസിനും യു.ഡി.എഫിനും അത്രയേറെ ഉറപ്പുനല്‍കുന്ന മണ്ഡലമാണിത്. സിറ്റിങ് എം.പി. ഹൈബി ഈഡനാണ് യു.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. കെ.ജെ. ഷൈനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. എന്‍.ഡി.എ. ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞുവീശിയ സമയത്തോ സ്ഥാനാര്‍ഥിയുടെ പോരായ്മ കൊണ്ടോ അല്ലാതെ എറണാകുളം ലോക്‌സഭാ മണ്ഡലം കോൺഗ്രസിനെ കൈവിട്ടിട്ടില്ല. 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും എറണാകുളം യു.ഡി.എഫിനൊപ്പം നിന്നു. ഹൈബി ഈഡന്‍ തന്നെയാകും ഇത്തവണയും മത്സരിക്കുക എന്നതിനാല്‍ യു.ഡി.എഫിന് വലിയ ആശങ്കകകളില്ല.
Content Highlights: hibi eden or kj shine who will win ernakulam seat