പത്മജ വരുമോ? ചാലക്കുടിയില്‍ ട്വിസ്റ്റ്, ഒരുങ്ങുന്നത് ചതുഷ്‌കോണപ്പോര്‌

ചാര്‍ളി പോള്‍, സി.രവീന്ദ്രനാഥ്, ബെന്നി ബെഹനാന്‍, പത്മജ വേണുഗോപാൽ| ഫോട്ടോ: മാതൃഭൂമി
ചാര്‍ളി പോള്‍, സി.രവീന്ദ്രനാഥ്, ബെന്നി ബെഹനാന്‍, പത്മജ വേണുഗോപാൽ| ഫോട്ടോ: മാതൃഭൂമി

ചാലക്കുടിയുടെ ചങ്കിടിപ്പ് ഏറിക്കൊണ്ടിരിക്കുകയാണ്. പത്മജ വേണുഗോപാൽ താമരചിഹ്നത്തിൽ മത്സരിക്കാൻ എത്തിയാൽ മണ്ഡലത്തിന്റെ പോരാട്ടചിത്രം മറ്റൊന്നാകും. കേരളത്തിലെ ക്ലാസിക് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാകും. ദേശീയശ്രദ്ധയിലേയ്ക്ക് വരികയും ചെയ്യും. പത്മജയുടെ വരവിനായി ഉറ്റുനോക്കുകയാണ് അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള മണ്ഡലം. ബി.ജെ.പിയിൽ ചേരുന്ന പത്മജയ്ക്ക് ബി.ജെ.പി ചാലക്കുടി മണ്ഡലം നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പത്മജ തന്നെ മുൻപ് മത്സരിച്ച് പരാജയപ്പെട്ട ചരിത്രമുണ്ട് മണ്ഡലത്തിന്. പഴയ മുകുന്ദപുരമായിരുന്ന കാലത്ത്‌. അച്ഛൻ കെ.കരുണാകരൻ ഉജ്വലവിജയം സ്വന്തമാക്കിയ ചരിത്രവുമുണ്ട്. ഇതിനെല്ലാം പുറമെ ട്വന്റി ട്വന്റിയുടെ വരവ് കൂടി ആയതോടെ ചതുഷ്ക്കോണ പോരാട്ടത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.

ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലം.തിരു കൊച്ചിയുടെ ഭാഗമായിരുന്ന 1952 ൽ കൊടുങ്ങല്ലൂരായിരുന്നു. 1957 മുതല്‍ മുകുന്ദപുരമായി. 2004-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമാണ് ശക്തമായ കോണ്‍ഗ്രസ് ആധിപത്യമുണ്ടായിരുന്ന മുകുന്ദപുരം ചാലക്കുടി മണ്ഡലമായി മാറിയത്.

Content Highlights: Chalakkudi Lok sabha election 2024

Continue reading