ആറ്റിങ്ങലിന്റെ ആട്ടം എങ്ങോട്ട്? അത്ഭുതം സൃഷ്ടിക്കുമോ ത്രികോണ പോരാട്ടം?

തിരുവനന്തപുരം ജില്ലയിലെ ഇടതിന്റെ ഉറച്ച കോട്ടയാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം. നിലവിലെ എം.പി., കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് ആണെങ്കിലും മണ്ഡലത്തിന്റെ മനസ് കൂടുതലും ഇടത്തോട്ട് ചാഞ്ഞാണ് നില്‍പ്പ്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ വി. ജോയ് എം.എല്‍.എ. കളത്തിലിറക്കിയാണ് എല്‍.ഡി.എഫ്. നീക്കം. അടൂര്‍ പ്രകാശ് തന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടി എത്തുമ്പോള്‍ ആറ്റിങ്ങലിന്റെ അങ്കത്തട്ടില്‍ പോരാട്ടം കനക്കും. ദേശീയശ്രദ്ധ തന്നൊ ആകർഷിക്കും.
ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ എല്ലായിടത്തും ഇടത് എം.എല്‍.എമാരാണ് ഉള്ളത്.
Content Highlights: loksabha election v joy adoor prakash v muraleedharan