മന്ത്രി ജയം കൊണ്ടുവരുമെന്ന് LDF; പെങ്ങളൂട്ടിക്ക് മാര്‍ക്ക് എത്ര? എന്‍ഡിഎ വോട്ട് ഒരു ലക്ഷം കടക്കുമോ ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൃഷി ജീവിതത്തിന്റെ ഭാഗമായി മാറിയവരാണ് പാലക്കാടുള്ളവര്‍. തൊഴിലാളിവര്‍ഗ കൂട്ടായ്മകളും കര്‍ഷകതൊഴിലാളി സംഘടനകളും സജീവമായൊരിടം. ലോക്​സഭാ തിരഞ്ഞെടുപ്പ് വീണ്ടും പടിക്കലെത്തുമ്പോള്‍ പാലക്കാട്ടെ രാഷ്ട്രീയത്തിന് ചൂട് കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്  ജില്ലയിൽ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന മണ്ഡലം ആലത്തൂരാണ്. രൂപീകൃതമായ അന്ന് മുതല്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തു. വെറും ജയമല്ല ഒന്നര ലക്ഷം ഭൂരിപക്ഷത്തിന് ആധികാരിക വിജയം.

സീറ്റ് തിരിച്ചുപിടിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കിയത്‌. സിറ്റിങ് എം.പി രമ്യ ഹരിദാസിനെ തന്നെയാണ് രണ്ടാം ജയം തേടി യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്‌. പ്രഖ്യാപനം വരും മുന്നെ രമ്യ പ്രചാരണവും തുടങ്ങിയിരുന്നു.

Content Highlights: Alathur Lok Sabha constituency

Continue reading