'എന്റെ ഇടപെടലുകള്‍ ജനം ആഗ്രഹിക്കുന്നു'; രാഷ്ട്രീയത്തിലിറങ്ങുന്നതിന് പിന്നില്‍,തുറന്ന് പറഞ്ഞ് വദ്ര

ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്കിറങ്ങാൻ തന്റെ അഭ്യുദയകാംക്ഷികൾ നിർബന്ധിക്കുന്നതായും ഇനി ഗാന്ധി കുടുംബവും കോൺഗ്രസ് പാർട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. തന്നെ രാഷ്ട്രീയത്തിലേക്കിറക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സോണിയ ഗാന്ധിയോടും പാർട്ടി നേതാക്കളോടും ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാനാഗ്രഹിക്കുന്നതായും വേറെയെവിടെയായാലും പ്രശ്‌നമില്ലെന്നും വ്യക്തമാക്കിയ വദ്ര, ഇത്തവണയല്ലെങ്കിൽ അടുത്ത തവണയെങ്കിലും മത്സര രംഗത്തിറങ്ങുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയെയാണ് അമേഠിയിൽ സ്ഥാനാർഥിയാക്കുന്നതെങ്കിൽ താൻ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
? അമ്പത്തഞ്ചുകാരനായ താങ്കളെ കാണുമ്പോൾ നാൽപ്പതുകാരനെപ്പോലുണ്ട്. നിങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് കഠിനാധ്വാനി എന്നാണ്. രാഷ്ട്രീയത്തിലിപ്പോഴിറങ്ങാനുള്ള ആത്മവിശ്വാസം അതാണോ
Content Highlights: if rahul contests i will work for him said robert vadra