ഭരണചക്രം തിരിക്കുന്ന സോഷ്യൽ മീഡിയ; 'ഹോട്ട്' ചിത്രങ്ങളിൽ നിന്നാരംഭിച്ച വിപ്ലവം | Digital Democracy 01

പണാധിപത്യ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഏറ്റവും നല്ല സോഷ്യൽ മീഡിയ ടീമുള്ള പാർട്ടി ഏതാണോ അവർക്കാണ് മേൽക്കൈ. ലോകത്തിലെ തന്നെ ഏറ്റവും നല്ല സോഷ്യൽ മീഡിയ ടീമിനെ ഇറക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. നമുക്ക് ഏറെ സുപരിചിതരായ രാഷ്ട്രീയ തന്ത്രജ്ഞന്മാർ കനഗൊലുവും പ്രശാന്ത് കിഷോറുമാണ്. ഇത്തവണ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രഗത്ഭരായ രാഷ്ട്രീയ തന്ത്രജ്ഞന്മാരെയാണ് ബി.ജെ.പി. അടക്കമുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിയന്ത്രണമേൽപ്പിച്ചിരിക്കുന്നത്.
ഏതൊക്കെ വിധത്തിലാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നത്, ഇത് എങ്ങനെയൊക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നു, എത്രത്തോളം പണമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കുന്നത്, സോഷ്യൽ മീഡിയ സാധ്യതകൾ തിരിച്ചറിഞ്ഞ് ഉപയോഗത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്ന ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ എങ്ങനെ, ട്രംപിന്റെ യു.എസ്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ സോഷ്യൽ മീഡിയ സാന്നിധ്യം, 2019-ലെ വാട്സാപ്പ് തിരഞ്ഞെടുപ്പ്, സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യം... തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പര.
Content Highlights: social media election campaign india digital democracy series