രാജ്യം തലകുനിച്ച ദിനങ്ങള്‍, സിഖ് കലാപം 'മാറ്റാത്ത' ജനവിധി, 400 കടന്ന വിജയം

ഇന്ദിരാഗാന്ധി |ഫോട്ടോ:മാതൃഭൂമി ആർക്കൈവ്സ്
ഇന്ദിരാഗാന്ധി |ഫോട്ടോ:മാതൃഭൂമി ആർക്കൈവ്സ്

ത്രിലോക് പുരിയിലെ 32-ാം ബ്ലോക്കിലെ ചെറിയ മുറിയില്‍ താമസിച്ചുവരികയായിരുന്ന ഗുര്‍ദീപ് കൗര്‍ എന്ന നാല്‍പത്തിയഞ്ചുകാരിക്ക് 1984 നവംബര്‍ ഒന്നിന്റെ വൈകുന്നേരത്തെ ഒരിക്കലും മറക്കാനാവില്ല. ഇന്ദിരാഗാന്ധിയുടെ മരണത്തില്‍ നടുങ്ങി വിറച്ചിരിക്കുന്ന ആ കുടുംബം അന്ന് ഭക്ഷണം പോലും പാകം ചെയ്തിരുന്നില്ല. വിശന്ന് കരഞ്ഞ കുട്ടികളോട് ഇന്ന് അങ്ങനെ പോവട്ടെ എന്നു പറഞ്ഞ് വിശപ്പടക്കാന്‍ വെള്ളം കൊടുത്ത് അവര്‍ ആ മരണവാര്‍ത്ത കേള്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഒരു സംഘം ചെറുപ്പക്കാര്‍ ആയുധങ്ങളുമായി വീട്ടിനുള്ളിലേക്ക് കടന്ന് കയറിയത്. 

ഇരുപത് വയസ്സില്‍ താഴേയുള്ള ചെറുപ്പക്കാരായിരുന്നു അവര്‍. അവരെ കണ്ടതോടെ മൂന്നു കുട്ടികളില്‍ ഒരാള്‍ അകത്തേക്ക് ഓടി രക്ഷപ്പെട്ടു. മുടിവെട്ടി രക്ഷപ്പെടാന്‍. മറ്റുരണ്ടുപേര്‍ ഗുര്‍ദീപിന് പുറകില്‍ ഒളിച്ചു. അടുത്ത നിമിഷം ഗുര്‍ദീപിനെ ക്രൂരമായി മര്‍ദിച്ച ശേഷം അക്രമികള്‍ ആ സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. പൂര്‍ണ നഗ്നയാക്കി കുട്ടികളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. എട്ടും പത്തും വയസ്സായ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അത്. അമ്മയെ അക്രമിക്കുന്നത് കണ്ട കുട്ടികള്‍ അക്രമികള്‍ക്കെതിരേ തിരിഞ്ഞു. ഇതോടെ മറ്റൊരു സംഘം എത്തി കുട്ടികളെ പുറത്തേക്ക് വലിച്ചഴിച്ചു കൊണ്ടുപോയി. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ടിന്നുകളില്‍ നിന്ന് മണ്ണെണ്ണ അവരുടെ തലയില്‍ കൂടെ ഒഴിച്ച് തീക്കൊളുത്തി.

Content Highlights: Sikh Riots and Election India

Continue reading