അവസാന റൗണ്ടിൽ കിതപ്പോ കുതിപ്പോ? രാഹുലിന് മുന്നിലെ പ്രതിസന്ധികൾ

രാഹുൽ ഗാന്ധി | ഫോട്ടോ: PTI
രാഹുൽ ഗാന്ധി | ഫോട്ടോ: PTI

വഹർലാൽ നെഹ്റു, ഇന്ദിരാ ​ഗാന്ധി, രാജീവ് ​ഗാന്ധി, സോണിയാ ​ഗാന്ധി ശേഷം രാഹുൽ. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയധികംനാൾ കോൺ​ഗ്രസ് പാർട്ടി അധികാര രാഷട്രീയത്തിൽനിന്നും പുറംതള്ളപ്പെട്ട കാലമുണ്ടായിട്ടില്ല. രാജ്യത്തിന്റെ ഇരുണ്ടകാലമായി കണക്കാക്കുന്ന അടിയന്തരാവസ്ഥയിൽ പോലും ആ പാർട്ടി കുലുങ്ങിയിരുന്നില്ല. പിറകെ നടന്ന തിരഞ്ഞെടുപ്പുകളിലും രാജ്യം കോൺ​ഗ്രസിന്റെ കെെ പിടിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആ പ്രതാപങ്ങളുടെയെല്ലാം നിഴൽ മാത്രമാണ് ഇന്ന് കോൺ​ഗ്രസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺ​ഗ്രസിനെ നയിച്ച ​നെഹ്റുവിന്റെ പിന്മുറക്കാർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധമുള്ള രാഷട്രീയ പ്രതിസന്ധിയിലാണ് ഇന്ന് രാഹുൽ ​ഗാന്ധി. 

നിരന്തരമായുള്ള തിരഞ്ഞെടുപ്പ് തോൽവികളിൽ പ്രവർത്തകർ മടുത്തിരിക്കുന്നു. വിഷയങ്ങളിൽ നിലപാട് കണ്ടെത്താൻ കോൺ​ഗ്രസിന് ഏറെ സമയം ആലോചിക്കേണ്ടി വരുന്നു. എന്തിന്, ഭരണപക്ഷത്തിനെതിരായ വിമർശനങ്ങൾ പോലും ഇന്നവരെ തിരിച്ചടിക്കുന്നു. സാങ്കേതികവിദ്യയും പി.ആറിലും രാഷ്ട്രീയം വളരുമ്പോൾ ബിജെപിക്കൊപ്പം എത്താൻ ഇന്നത്തെ കോൺഗ്രസ് വാർ റൂമുകൾക്കാകുന്നില്ല. അത്രമേൽ കലങ്ങിമറിഞ്ഞൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ന് ആ പാർട്ടിയെ രാഹുൽ നയിക്കുന്നത്. നരേന്ദ്ര മോദിയോളം വ്യക്തിപ്രഭാവമുള്ള നേതാവല്ല രാഹുൽ. കോൺ​ഗ്രസിലെ തന്നെ ഡി.കെ ശിവകുമാറിനോളമോ രേവന്ത് റെഡ്ഡിയെപ്പോലെയോ വൻ ജനാവലിയെ ആകർഷിക്കാനാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. എന്നിരുന്നാലും, ഇവരിലാരെക്കാളും തന്റെ പ്രസം​ഗങ്ങളിൽ ജനാധിപത്യ മതേതര മൂല്യങ്ങളെക്കുറിച്ച് രാഹുൽ ഉറച്ച് സംസാരിക്കുന്നുവെന്നതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 

Content Highlights: Congress Leader Rahul Gandhi and Elections

Continue reading