സീതയും രാവണനും ഒരു കൊടിക്കീഴില്‍, രാമന്‍ എതിര്‍ചേരിയില്‍, പിണങ്ങിയ രാജേഷ് ഖന്ന

ഇരിങ്ങാലക്കുടക്കാരന് ഇന്നസെന്റ് ചാലക്കുടിയില്‍ ബംബറടിച്ച്, ഹിന്ദിയുമായി ഡല്‍ഹിയിലേയ്ക്ക് വിമാനം കയറുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍നിന്ന് മറ്റൊരാള്‍ കൂടി യാത്ര പുറപ്പെട്ടിരുന്നു ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്. ഇന്നസെന്റിന്റെ മാന്നാര്‍ മത്തായിയെ ബാബു ഭയ്യയാക്കി ബോളിവുഡിനെ ചിരിപ്പിച്ചുകൊന്നൊരു ഗുജറാത്തി. പരേഷ് റാവല്‍. നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ട് ലോക്‌സഭയിലേയ്ക്ക് മത്സരരംഗത്തിറങ്ങിയ റാവല്‍ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് മൂന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താമര ചിഹ്‌നത്തില്‍ ജയിച്ചു ഡല്‍ഹിയിലെത്തിയത്. സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായിരുന്ന ഹരിണ്‍ പഥക്ക് കണ്ടുവച്ച സീറ്റില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത റാവലിന്റെ കന്നിപ്പോരാട്ടത്തിനുള്ള വരവ്.
വെള്ളിത്തിരയില്‍ കൈയടി വേണ്ടുവോളം നേടിയവരെങ്കിലും പാര്‍ലമെന്റിന്റെ അകത്തും പുറത്തും കൈ കൊടുക്കേണ്ടതായിരുന്നില്ല ഇരുവരുടെയും പ്രകടനം. സിനിമയ്ക്കും പൊതുപ്രവര്‍ത്തനത്തിനുമിടയില്‍ വീര്‍പ്പുമുട്ടി രണ്ടാമൂഴത്തിന് താത്പര്യമില്ലെന്ന് രണ്ടുപേരും തുറന്നു പറയുകയും ചെയ്തു. അപകടം മണത്ത് ബി.ജെ.പി 2019-ല്‍ റാവലിനെ മാറ്റി. 4.34 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സീറ്റ് നിലനിര്‍ത്തി. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അരമനസായിട്ടും ഇന്നസെന്റിനെ നിര്‍ബന്ധിച്ച് ഒരു രണ്ടാമൂഴത്തിന് തട്ടില്‍ക്കയറ്റുകയായിരുന്നു സി.പി.എം. ചാക്കോയ്ക്ക് പകരം വന്ന ബെന്നി ബെഹന്നാനോട് ഒന്നകാല്‍ ലക്ഷത്തിലേറെ വോട്ടിന് തോറ്റ് പൊതുപ്രവര്‍ത്തനത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
Content Highlights: bollywood tamil telugu movie and loksabha election 2024 amitabh bBachchan mgr karunanidhi ntr