വന്യമൃഗം മുതൽ വെള്ളിത്തിരവരെ വിഷയം; പോര്, പിടിക്കാനും നിലനിർത്താനും; മധ്യകേരളത്തിന്റെ മനസിലെന്ത്?

എടുക്കാനും കൊടുക്കാതിരിക്കാനുമുള്ള മത്സരം നടക്കുന്ന തൃശ്ശൂര്‍, കേരളാ കോണ്‍ഗ്രസുകാര്‍ കൊമ്പുകോര്‍ക്കുന്ന കോട്ടയം, സിറ്റിങ് എം.പിയെ വീഴ്ത്താന്‍ മന്ത്രിയെ തന്നെ ഇറക്കിയിരിക്കുന്ന ആലത്തൂര്‍.... മധ്യകേരളത്തിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ കാഴ്ചകള്‍ ബഹുരസമാണ്, അതിലുപരി വീറുംവാശിയുമേറിയതാണ്. പൊടിപാറിയ പ്രചാരണം അവസാനിച്ച് കേരളം പോളിങ് ബൂത്തിലേക്ക് കടക്കാന്‍ ഇനിയുള്ളത് ഒരു പകലിന്റെ ദൈര്‍ഘ്യം. വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മധ്യകേരളത്തിന്റെ മനസ്സില്‍ എന്തായിരിക്കും. മധ്യകേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ എന്താണ് കണക്കുകൂട്ടിയിരിക്കുന്നത്?.
വിഷയങ്ങളും വിവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം. വന്യമൃഗശല്യം, കര്‍ഷകന്റെ കണ്ണീര്, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ വിവാദ സിനിമാ പ്രദര്‍ശനവും പൂരത്തിന്റെ മാറ്റ് കുറയ്ക്കാന്‍ നീക്കം നടന്നോ എന്ന ആരോപണംവരെയായി എത്തിനില്‍ക്കുന്നു. അജണ്ടകള്‍ സൃഷ്ടിച്ചും വിവാദങ്ങള്‍ കത്തിച്ചും മുന്നണികളും സ്ഥാനാര്‍ഥികളും മത്സരിച്ചു. മുന്നണികള്‍ തമ്മിലും മുന്നണികള്‍ക്കുള്ളിലും പോരും വാക്കേറ്റവും നടന്നു. ഇതില്‍ ജനം വിലകൊടുത്തത് എന്തിന്? തള്ളിക്കളഞ്ഞത് എന്തൊക്ക? പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണോ ജനമനസ്സിലെ കണക്കുകൂട്ടലുകള്‍. മധ്യകേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ എന്തൊക്കെയാകാം ചര്‍ച്ചയായത്? അത് ആരെ എങ്ങനെയൊക്കെ സഹായിക്കും.
Content Highlights: who will win from thrissur alathur palakad ernakulam kottayam idukki chalakudy