ബി.ജെ.പിയെ പിടിച്ചുകെട്ടാനാകുമോ? ഉദ്വേഗം കൂട്ടുന്ന മണിക്കൂറുകൾ; ചരിത്രം പരിശോധിക്കുമ്പോള്‍

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി | ഫോട്ടോ: PTI
രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി | ഫോട്ടോ: PTI

പ്രവചനാതീതമാണ് ഇന്ത്യന്‍ രാഷ്ട്രീയം, പലതവണ രാജ്യം അതുകണ്ടു. ജയം ഉറപ്പിച്ചവരെ തോല്‍പിച്ചു. ചിലപ്പോള്‍ പ്രതീക്ഷയ്ക്ക് മേലെ വിജയം സമ്മാനിച്ചു. 2014-ലും പിന്നെ 2019-ലും തുടര്‍ന്ന മോദി തരംഗം ഇത്തവണയും പ്രതീക്ഷിക്കുന്നവരുണ്ട്. വോട്ടുകണക്കുകള്‍ പറയുന്നത് എന്താണ്? നോക്കാം.

2009 തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി. 2014-ല്‍ അബ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യവുമായാണ് കളം നിറഞ്ഞു കളിച്ചത്. അടല്‍ ബിഹാരി വാജ്പേയി എന്ന മുന്‍ പ്രധാനമന്ത്രിയുടെ സൗമ്യമുഖമായിരുന്നില്ല അന്ന് ബി.ജെ.പിക്ക്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 282 സീറ്റുകളോടെയാണ് നിര്‍ണ്ണായക ഭൂരിപക്ഷം നേടി ബി.ജെ.പി. അധികാരത്തിലെത്തിയത്. ഒറ്റ തിരഞ്ഞെടുപ്പുകൊണ്ട് 166 സീറ്റുകള്‍ അധികം നേടിയാണ് ബി.ജെ.പി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. ആകെ പോള്‍ ചെയ്തതില്‍ 31% വോട്ടുകളും ബി.ജെ.പിക്ക്. അതുവരെ രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റുകള്‍ മാത്രം. കിട്ടിയത് കേവലം 19% വോട്ടുകള്‍ മാത്രം.

ലോക്സഭാ തിരഞ്ഞെടുപ്പ് - 2009

Content Highlights: the battle for delhi unpredictable polls in indian politics

Continue reading