2019-ലെ ഒരേയൊരു കനൽത്തരി, നിയമസഭയിലേക്ക് ഇടതിന്റെ തേരോട്ടം; മാറിമറയുന്ന തെക്കന്‍ കേരളം

2019-ല്‍ സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ കനല്‍ ഒരുതരി ബാക്കിയായത് തെക്കന്‍ കേരളത്തിലാണ്. ഇടതുകോട്ടകളെ നിലംപരിശാക്കി കേരളം യുഡിഎഫ് തൂത്തുവാരിയപ്പോഴും ഒപ്പംനിന്ന ആലപ്പുഴയടക്കമുള്ള തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളെ എല്‍ഡിഎഫ് ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
2019-ലെ തിരിച്ചടിക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ സീറ്റുകളില്‍ നടത്തിയ തേരോട്ടമാണ് അത്തരമൊരു പ്രതീക്ഷയ്ക്ക് ആധാരം. 2021-ല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് തെക്കന്‍ ജില്ലകളിലെ 39 നിയമസഭാ മണ്ഡലങ്ങളില്‍ 35-ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്.
Content Highlights: South Kerala political ground-loksabha election 2024