പോളിങ് കുറവ് ആശങ്കപ്പെടുത്തുന്നത് ആരെ; വിധിയെഴുത്ത് പകുതിയായി, ബിജെപിയുടെ 400 ലക്ഷ്യം എവിടംവരെ

ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി |ഫോട്ടോ:PTI
ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി |ഫോട്ടോ:PTI

രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു പാര്‍ട്ടിക്ക് 400 സീറ്റിന് മുകളില്‍ നേടാനായത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആണ് ആ റെക്കോഡ് സൃഷ്ടിച്ചത്, 414 സീറ്റ്. 404 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്(പഞ്ചാബിലും അസമിലും 1985 ലാണ് ലോക്‌സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 10 സീറ്റ് കൂടി നേടി കോണ്‍ഗ്രസിന്റെ അംഗബലം 414 ആയി വര്‍ധിച്ചു). നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാംവട്ടം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ഇത്തവണത്തെ പ്രധാന മുദ്രാവാക്യമായിരുന്നു 'അബ്കി ബാര്‍ 400 പാര്‍' (ഇത്തവണ 400ന് മുകളില്‍) എന്നത്. 2014-ല്‍ 336 സീറ്റുകള്‍ നേടി അധികാരത്തിലേറിയ എന്‍ഡിഎയ്ക്ക് 2019-ല്‍ 353 സീറ്റുകളാണ് ലഭിച്ചത്. ഈ കുതിപ്പ് നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മോദിയും ബിജെപിയും 400 എന്ന ലക്ഷ്യമുയര്‍ത്തി 2024-ലെ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. 

അയോധ്യയിലെ രാമക്ഷേത്രം, സിഎഎ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തുടങ്ങിയവയുടെ പിന്‍ബലത്തില്‍ 543 അംഗ പാര്‍ലമെന്റില്‍ നാലില്‍ മൂന്ന് ഭാഗവും എന്‍ഡിഎയ്ക്ക് കിട്ടുമെന്ന് വിവിധ അഭിപ്രായ സര്‍വേകളും തിരഞ്ഞെടുപ്പിന് മുമ്പ് പ്രവചിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടം പിന്നിടുമ്പോള്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപി ക്യാമ്പിലെ ആത്മവിശ്വാസത്തിന് മങ്ങലേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലുണ്ടായ  കുറവും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ ചുവടുമാറ്റവുമാണ് ഈ വിലയിരുത്തലുകള്‍ക്ക് ആധാരം.

Content Highlights: India election-Low turnout-how can achieve 400-seat target bjp

Continue reading