ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം! മൂന്ന് സ്ഥാനാര്‍ഥികളും തമ്മില്‍ ഓരോ വോട്ടിന്റെ വ്യത്യാസം; ഒരുവോട്ടിന് സിപിഎമ്മിന് ജയം

#Election Desk
വിജയിച്ച സ്ഥാനാര്‍ഥി ഉണ്ണാച്ചി മൊയ്തു
വിജയിച്ച സ്ഥാനാര്‍ഥി ഉണ്ണാച്ചി മൊയ്തു

കല്പറ്റ: വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം കൗതുകമായി. മൂന്ന് സ്ഥാനാര്‍ഥികളും തമ്മില്‍ ഓരോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നതാണ് ഫലപ്രഖ്യാപനത്തില്‍ കൗതുകമുണര്‍ത്തിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായ ഉണ്ണാച്ചി മൊയ്തുവിനായിരുന്നു വിജയം.

സിപിഎം സ്ഥാനാര്‍ഥിയായ ഉണ്ണാച്ചി മൊയ്തുവിന് ആകെ കിട്ടിയ വോട്ട് 375 ആയിരുന്നു. രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി മനോജ് പടക്കോട്ടുമ്മല്‍ 374 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകട്ടെ 373 വോട്ടുമായി മൂന്നാമതുമായി. അക്ഷരാര്‍ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാര്‍ഡില്‍.

Content Highlights: Thrilling Kerala election result! CPM candidate wins by a single vote in a neck-and-neck battle in Wayanad. Discover the full vote count and the drama.