കലുങ്കുചര്‍ച്ചയും എസ്ജി കോഫി ടൈമുമൊന്നും ഫലവത്തായില്ല; തൃശ്ശൂരില്‍ ഓളമുണ്ടാക്കാതെ സുരേഷ് ഗോപി ഫാക്ടര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വന്‍വിജയവും സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദവിയും ജില്ലയില്‍ ഓളമുണ്ടാക്കുമെന്ന എന്‍ഡിഎയുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍. തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങുന്നതിനുമുന്നേതന്നെ കലുങ്കുചര്‍ച്ചയും എസ്ജി കോഫി ടൈം പോലുള്ള ജനസമ്പര്‍ക്ക പരിപാടികളുമായി സുരേഷ് ഗോപി മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്നു. പല കലുങ്കുചര്‍ച്ചകളും വിവാദമാകുന്ന സാഹചര്യവുമുണ്ടായി. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ വികസനപദ്ധതികളൊന്നും കൊണ്ടുവരാനായില്ലെന്ന വിമര്‍ശനവും എതിര്‍ മുന്നണികളുയര്‍ത്തിയിരുന്നു.
സുരേഷ് ഗോപിയുടെ സ്വാധീനം ഏറ്റവും പ്രകടമാകേണ്ടിയിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടുസീറ്റുമാത്രമാണ് കൂടിയത്. നഗരസഭാസീറ്റുകള്‍ 40-ല്‍നിന്ന് 36 ആയി. തിരുവില്വാമല പഞ്ചായത്തില്‍മാത്രമാണ് എന്‍ഡിഎയ്ക്ക് ഭരണം ഉറപ്പിക്കാനായത്. ഇതാണെങ്കില്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലുമാണ്. രണ്ടുസീറ്റില്‍നിന്ന് ആറിലേക്കുവളര്‍ന്ന കൊണ്ടാഴി പഞ്ചായത്തും ആലത്തൂരാണ്.
Content Highlights: Despite extensive campaigning and public outreach, Suresh Gopi`s `factor` failed to create a significant impact in Thrissur`s local elections. Explore the reasons behind the underwhelming performance.