നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ എംപി എവിടെ വോട്ടുചെയ്യും? -മന്ത്രി രാജൻ

അന്തിക്കാട് : താമസിക്കുന്നിടത്ത് വോട്ട് ചെയ്യുകയെന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് മന്ത്രി കെ. രാജൻ. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെനിന്നു വോട്ട് മാറ്റുക എന്നതാണ് തൃശ്ശൂരിലെ എംപി സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണ്. പൂരം വരാനിരിക്കുന്നതേയുള്ളൂ. നടിയെ ആക്രമിച്ച കേസിൽ അടൂർപ്രകാശിന്റെ പ്രസ്താവന യുഡിഎഫിന്റെ നയമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പറഞ്ഞതും യുഡിഎഫിന്റെ നയം തന്നെ. നയമല്ല, പറഞ്ഞതെങ്കിൽ നടപടി എടുക്കേണ്ടേ? അന്തിക്കാട് കെജിഎംഎൽപി സ്‌കൂളിലാണ് അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പമെത്തി മന്ത്രി രാജൻ വോട്ടുചെയ്തത്.
Content Highlights: Minister K. Rajan emphasizes the importance of voting in one`s residence.