സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ എൽഡിഎഫ് മൂന്നാമത്, വാര്‍ഡിലും ബിജെപി

#Election Desk
വി. ജോയ് വോട്ടുരേഖപ്പെടുത്തുന്നു, വി. ജോയ് | Photo: Facebook/ V Joy MLA, Mathrubhumi
വി. ജോയ് വോട്ടുരേഖപ്പെടുത്തുന്നു, വി. ജോയ് | Photo: Facebook/ V Joy MLA, Mathrubhumi

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്ത് ബിജെപി ഭരണത്തിലേക്ക്. വര്‍ക്കല എംഎല്‍എ കൂടിയായ വി. ജോയിയുടെ പഞ്ചായത്തായ അഴൂരില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതു വാര്‍ഡില്‍ എന്‍ഡിഎ വിജയിച്ചു. അഞ്ച് അംഗങ്ങളുമായി യുഡിഎഫാണ് രണ്ടാമത്. നാലംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.

അഴൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡായ പെരുങ്ങുഴി ജങ്ഷനിലെ വോട്ടറാണ്‌ വി. ജോയ്. ജില്ലാ സെക്രട്ടറിയുടെ സ്വന്തം വാര്‍ഡിലും ബിജെപിയാണ് വിജയിച്ചത്. സിപിഎമ്മിന്റെ അനില്‍ കുമാര്‍ എ.യോട് മൂന്നുവോട്ടുകള്‍ക്കാണ് ബിജെപിയുടെ അഡ്വ. രഞ്ജിത് ലാലിന്റെ വിജയം.

Content Highlights: BJP becomes the largest single party in V Joy MLA`s panchayat, even winning the CPM district secretary`s ward