സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണിച്ചെന്ന് പരാതി; കരുംകുളത്ത് 19 വാര്‍ഡില്‍ കോണ്‍ഗ്രസിന് ഒന്‍പതിടത്തും വിമതന്മാര്‍

#Election Desk
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പൂവാർ: സ്ഥാനാർഥി നിർണയം പൂർത്തീകരിച്ചതോടെ കരുംകുളം ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസിന് തലവേദനയായി വിമതന്മാർ. 19 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപതിടത്ത്‌ കോൺഗ്രസിന് വിമതന്മാരെ നേരിടണം.

മുഹമ്മദൻ എൽപി സ്‌കൂൾ വാർഡിൽ വലന്റീന ജോർജും കോൺഗ്രസ് വാർഡ് പ്രസിഡന്റ് തോമസ് യേശുദാസ് പാമ്പുകാലയും വാർഡിലുണ്ട്. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സരസൻ ദാസൻ കരുംകുളം വാർഡിലാണ് മത്സരിക്കുന്നത്. കൊച്ചുതുറ വാർഡിൽ കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറ് ക്ലീറ്റസ് യേശുദാസനാണ് മത്സരിക്കുന്നത്.

കോൺഗ്രസ് മുൻ സ്ഥാനാർഥി എഫ്.ലോറൻസ് പള്ളം വാർഡിലാണ് മത്സരിക്കുന്നത്‌. മൈക്കിൾ തദയൂസ് ഇരയിമ്മൻതുറയിലും എക്സ് സർവീസ് കോൺഗ്രസ് ജില്ലാ ചെയർമാൻ ജെ.ആന്റണി പുല്ലുവിളയിൽ മത്സരരംഗത്തുണ്ട്. കൊച്ചുപള്ളിയിൽ ജെസ്സി സിൽവദാസും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജോയ് നമ്പ്യാതിയിലും മത്സരിക്കുന്നു.

സ്ഥാനാർഥി നിർണയത്തിൽ അവഗണിെച്ചന്ന് പരാതിപ്പെട്ടാണ് ഇവർ മത്സരിക്കാൻ ഇറങ്ങിയത്. സേവ് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിമതന്മാർ മത്സരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രന്റെ പിൻബലത്തിൽ എൽഡിഎഫിനായിരുന്നു ഭരണം.

നേടിയത് മൂന്നു വർഷം പിന്നിട്ടപ്പോൾ സിപിഎമ്മുകാരനായ ഒരു അംഗം കൂറുമാറുകയും സ്വതന്ത്രൻ യുഡിഎഫിന് പിന്തുണ നൽകുകയും ചെയ്തതോടെയാണ്‌ യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. ഭരണം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ സിപിഎമ്മും മത്സരത്തിന് സജീവമായപ്പോഴാണ് വിമതന്മാരും സാന്നിധ്യം അറിയിക്കുന്നത്.

Content Highlights: Congress faces internal rebellion in Karumkulam Grama Panchayat ahead of local body elections. Rebels contest in 9 out of 19 wards, challenging party candidates