45 വര്‍ഷം ഭരിച്ച് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു - രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നാൽപത്തഞ്ച് വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ നാൽപത്തഞ്ച് ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതിരഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരൻ്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തിരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Content Highlights: BJP alleges CPM ruined Trivandrum over 45 years. Promises development & corruption-free governance in 45 days if elected. Rajiv Chandrasekhar speaks out.