യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. സന്ദീപിനെ കൂടാതെ മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ നരിക്കുനിയില്‍നിന്ന് ഫയര്‍ ഫോഴ്സും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി.ബാലുശ്ശേരി കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടമുണ്ടായത്.
Content Highlights: scooter exploded in victory parade of udf candidate two injured