എം.വി. ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണം- വി.ഡി. സതീശന്‍

#Election Desk
എം.വി. ഗോവിന്ദന്‍, വി.ഡി. സതീശന്‍ | Photo: Mathrubhumi
എം.വി. ഗോവിന്ദന്‍, വി.ഡി. സതീശന്‍ | Photo: Mathrubhumi

മല്ലപ്പള്ളി(പത്തനംതിട്ട): ശബരിമല മോഷണത്തിന് ജയിലിലായ സിപിഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

ചൊവ്വാഴ്ച വൈകീട്ട് മല്ലപ്പള്ളിയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ പാഴ്വാക്കുകേട്ട് ഇടതുപക്ഷ സഹയാത്രികര്‍പോലും ഇപ്പോള്‍ യുഡിഎഫ് അധികാരത്തിലെത്താന്‍ മനസാ ആഗ്രഹിക്കുകയാണ്.

അഡ്വ. റെജി തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, ജോസഫ് എം.പുതുശ്ശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കുഞ്ഞുകോശി പോള്‍, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളായ ഡോ. ബിജു ടി.ജോര്‍ജ്, സതീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: Opposition Leader VD Satheesan criticizes CPM leader MV Govindan for protecting a leader jailed for Sabarimala theft. Highlights public desire for UDF rule.