സിപിഐ വിട്ട ശ്രീനാദേവിക്കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനും സാധ്യത

#Election Desk
ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig
ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig

പത്തനംതിട്ട : സിപിഐയില്‍നിന്നും ജില്ലാ പഞ്ചായത്ത് അംഗത്വത്തില്‍നിന്നും രാജിവെച്ച ശ്രീനാദേവിക്കുഞ്ഞമ്മ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലുമായി ചര്‍ച്ചനടത്തി. തിങ്കളാഴ്ച കെപിസിസി ഓഫീസിലെത്തി പ്രസിഡന്റ് സണ്ണി ജോസഫിനെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയുംകണ്ട് പാര്‍ട്ടിയില്‍ ചേരുമെന്നാണ് അറിയുന്നത്.

ജില്ലാ പഞ്ചായത്തില്‍ ശ്രീനാദേവി പ്രതിനിധീകരിച്ച പള്ളിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിക്കാനും സാധ്യതയേറെയാണ്. ഏനാത്ത് ഡിവിഷനിലേക്കും ശ്രീനാദേവിയെ പരിഗണിക്കുന്നുണ്ട്. സിപിഐ ജില്ലാ നേതൃത്വത്തിനെതിരേ കടുത്ത ആരോപണമുന്നയിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗത്വം അടുത്തിടെ ശ്രീനാദേവി രാജിവെച്ചത്. എഐവൈഎഫ് സംസ്ഥാന സമിതിയംഗവുമായിരുന്നു.

Content Highlights: Former CPI member Sreenadevi Kunjamma to join Congress today. Likely to be fielded as a candidate in Pathanamthitta District Panchayat elections. Read details.