കഴിഞ്ഞ തവണ പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി, ഇത്തവണ ജില്ലാ പഞ്ചായത്തില്‍ കാലിടറി; രേഷ്മ മറിയം റോയി തോറ്റു

പത്തനംതിട്ട: കഴിഞ്ഞതവണ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതി നേടിയ സിപിഎമ്മിലെ രേഷ്മ മറിയം റോയിക്ക് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോല്‍വി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ മറിയം റോയി 1052 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ അമ്പിളി ടീച്ചറോട് പരാജയപ്പെട്ടത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായ അമ്പിളി ടീച്ചര്‍ക്ക് 13684 വോട്ട് കിട്ടിയപ്പോള്‍ രേഷ്മ മറിയം റോയിക്ക് 12632 വോട്ടാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിഡിജെഎസ് നേതാവ് നന്ദിനി സുധീറിന് 4063 വോട്ടും കിട്ടി.
2020-ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പിന്നീട് പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായും ശ്രദ്ധനേടിയ യുവനേതാവാണ് രേഷ്മ മറിയം റോയി. പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ പ്രസിഡന്റായത്. അന്ന് 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രനെ മേയറായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരുവാപ്പുലത്ത് 21-കാരിയായ രേഷ്മയെയും സിപിഎം പ്രസിഡന്റായി തീരുമാനിച്ചത്.
Content Highlights: Reshma Mariam Roy, formerly Kerala`s youngest Grama Panchayat President, defeated in Pathanamthitta District Panchayat elections. Learn more about the results.