പത്തനംതിട്ട ജില്ലാ പഞ്ചായത്ത്: എന്‍ഡിഎയിലെ തര്‍ക്കം തീര്‍ന്നു; കോഴഞ്ചേരി സീറ്റ് ബിഡിജെഎസ് ബിജെപിക്ക് വിട്ടുകൊടുത്തു

പത്തനംതിട്ട: ജില്ലാപഞ്ചായത്തിലേക്ക് എന്‍ഡിഎയില്‍ ബിജെപിയും ബിഡിജെഎസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. കോഴഞ്ചേരി ഡിവിഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിഹരിച്ചത്. ഈ സീറ്റ് ബിഡിജെഎസ് ബിജെപിക്ക് വിട്ടുകൊടുത്തു. ഇവിടെ ജില്ലാ സെക്രട്ടറി പ്രദീപ് അയിരൂര്‍ സ്ഥാനാര്‍ഥിയാകും.
കോഴഞ്ചേരി ബിജെപിക്ക് നല്‍കിയതിന് പകരം കോന്നി ഡിവിഷന്‍ ബിഡിജെഎസിന് ബിജെപി വിട്ടുകൊടുത്തു. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച മറ്റ് മൂന്ന് സീറ്റുകളും ബിജിപിക്ക് വിട്ടു കൊടുത്തു. പകരം മൂന്ന് സീറ്റുകള്‍ ലഭിച്ചു.
ബിഡിജെഎസ് ബിജെപിക്ക് നല്‍കിയ സീറ്റുകള്‍: കലഞ്ഞൂര്‍, റാന്നി, കോഴഞ്ചേരി, പുളിക്കീഴ്. പകരം ബിഡിജെഎസിന് ലഭിച്ച സീറ്റുകള്‍ മലയാലപ്പുഴ, റാന്നി അങ്ങാടി, കോന്നി, ആനിക്കാട്.
ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍
കോന്നി-ജഗദ്പ്രിയ
മലയാലപ്പുഴ-നന്ദിനി സുധീര്‍
റാന്നി-അനു പട്ടേല്‍
ആനിക്കാട്-സുനില്‍ കുമാര്‍
ബിജെപി സ്ഥാനാര്‍ഥികള്‍
പുളിക്കീഴ്-വിജയകുമാര്‍ മണിപ്പുഴ
കോയിപ്രം-ലളിതകുമാരി
മല്ലപ്പള്ളി-ടിറ്റു തോമസ്
റാന്നി-രമ്യാ രാജേഷ്
ചിറ്റാര്‍-സിബി മന്ദിരം
പ്രമാടം-ശോഭകുമാരി എസ്
കൊടുമണ്‍-നിതിന്‍ എസ്. ശിവ
കലഞ്ഞൂര്‍-സൂര്യാ രാജേഷ്
ഏനാത്ത്-ഐശ്വര്യ പി.ആര്‍.
പള്ളിക്കല്‍-ചന്ദ്രലേഖ എസ്.
കുളനട-ശോഭാ മധു
ഇലന്തൂര്‍- രമണി വാസുക്കുട്ടന്‍
കോഴഞ്ചേരി-പ്രദീപ് അയിരൂര്‍
രാജീവ് ചന്ദ്രശേഖറും തുഷാറും ഇന്ന് പത്തനംതിട്ടയില്‍
ബിജെപി, ബിഡിജെഎസ് സംയുക്ത നേതൃയോഗം ശനിയാഴ്ച പത്തനംതിട്ട 24 റെസിഡെന്‍സിയില്‍ 10-ന് നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കും.
Content Highlights: NDA resolves Pathanamthitta seat-sharing dispute between BJP & BDJS. Learn about the Kandathil division deal, candidate changes, and upcoming joint meeting.