പന്തളം നഗരസഭ നഷ്ടമായി; മൂന്നു പഞ്ചായത്തുകള്‍ പോയെങ്കിലും മറ്റു നാലിടത്ത് ഭരിക്കാൻ സാധ്യത; മുന്നേറി ബിജെപി

പത്തനംതിട്ട: കഴിഞ്ഞ തവണത്തേക്കാള്‍ ജില്ലയില്‍ കൂടുതല്‍ അംഗങ്ങളെയും വോട്ടും ബിജെപി നേടി. കഴിഞ്ഞ തവണ ഭരിച്ച മൂന്ന് പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും നാലിടത്ത് ഭരിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ പന്തളം തെക്കേക്കരയും ഓമല്ലൂരും ആരുടെയും സഹായമില്ലാതെ ഭരിക്കും. എന്നാല്‍ അയിരൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളില്‍ ഒറ്റകക്ഷിയാണെങ്കിലും സഹായമില്ലാതെ ഭരിക്കാനാകില്ല.
പന്തളം തെക്കേക്കരയില്‍ എന്‍ഡിഎ 9-സീറ്റുനേടിയപ്പോള്‍ എല്‍ഡിഎഫ്-നാലും യുഡിഎഫ് രണ്ടുനേടി. ഓമല്ലൂരില്‍ എന്‍ഡിഎ-7, യുഡിഎഫ്-6, എല്‍ഡിഎഫ്-2 എന്നിങ്ങനെയാണ് കക്ഷിനില
3-സ്വതന്ത്രന്മാര്‍ വിധി നിര്‍ണയിക്കുന്ന അയിരൂരില്‍ എന്‍ഡിഎ-6 സ്ഥാനങ്ങള്‍ നേടി. യുഡിഎഫ്-5, എല്‍ഡിഎഫ്-2 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. കൂറ്റൂരില്‍ എന്‍ഡിഎയ്ക്ക്-6 സീറ്റുണ്ട്. യുഡിഎഫ്-5, എല്‍ഡിഎഫ്-2. ഇവിടെ 2-സ്വതന്ത്രരുണ്ട്.
കഴിഞ്ഞതവണ ഭരിച്ച പന്തളം നഗരസഭ ബിജെപിക്ക് നഷ്ടപ്പെട്ടത് തിരിച്ചടിയായി. പത്തനംതിട്ട നഗരസഭയില്‍ അംഗമെത്തിയതും അടൂരിലും തിരുവല്ലയിലും കൂടുതല്‍ അംഗങ്ങളെത്തിയും ബിജെപിക്ക് ആഹ്‌ളാദം പകരുന്നതാണ്. അടൂരില്‍ നാലും തിരുവല്ലയില്‍ ഏഴും അംഗങ്ങളുണ്ട്. പന്തളത്ത് ഒന്‍പതുപേരുണ്ട്. കഴിഞ്ഞ തവണ ഭരണത്തിലുണ്ടായിരുന്ന കുളനട, കവിയൂര്‍, ചെറുകോല്‍ എന്നീ പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും കുളനടയില്‍ നാലും ചെറുകോലില്‍ അഞ്ചും അംഗങ്ങളുണ്ട്. കവിയൂരില്‍ അഞ്ചുവീതം അംഗങ്ങള്‍ എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനുമുണ്ട്. യുഡിഎഫിന് നാല് അംഗങ്ങളുണ്ട്.പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ കലഞ്ഞൂര്‍ ഡിവിഷനില്‍ ബിജെപി സീറ്റ് പിടിച്ചെടുത്തതും എന്‍ഡിഎ ക്യാമ്പില്‍ ആവേശമായി.
Content Highlights: Pathanamthitta election results analyzed. BJP increased its vote share and members, with potential to rule four local bodies. Find out which ones and the seat distribution.