LDF ജയിക്കുമെന്ന് പന്തയം, ഭരണംപിടിച്ചത് യുഡിഎഫ്; പരസ്യമായി മീശവടിച്ച് സിപിഎം പ്രവര്‍ത്തകന്‍

#Election Desk
സിപിഎം പ്രവര്‍ത്തകൻ ബാബു വര്‍ഗീസ് മീശ വടിയ്ക്കുന്നു | ഫോട്ടോ: അരവിന്ദ് ലെനിൻ/ മാതൃഭൂമി
സിപിഎം പ്രവര്‍ത്തകൻ ബാബു വര്‍ഗീസ് മീശ വടിയ്ക്കുന്നു | ഫോട്ടോ: അരവിന്ദ് ലെനിൻ/ മാതൃഭൂമി

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തയം തോറ്റ സിപിഎം പ്രവര്‍ത്തകന്‍ പരസ്യമായി മീശവടിച്ചു. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണംപിടിക്കുമെന്ന് പന്തയംവെച്ച സിപിഎം പ്രവര്‍ത്തകന്‍ ബാബു വര്‍ഗീസാണ് പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍വെച്ച് പരസ്യമായി മീശ വടിച്ചത്.

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണംപിടിക്കുമെന്നും അല്ലെങ്കില്‍ മീശ വടിക്കുമെന്നാണ് ബാബു യുഡിഎഫ് പ്രവര്‍ത്തകനായ ഉണ്ണി മാലയത്തിനോട് പന്തയംവെച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് തോറ്റു. ഇതോടെയാണ് ബാബു പരസ്യമായി മീശവടിക്കാൻ തയ്യാറായത്.

Content Highlights: A CPM worker in Pathanamthitta publicly shaved his beard after losing an election bet that the LDF would win the Pathanamthitta Municipality. See the dramatic moment!