വീ ഫോര്‍ പട്ടാമ്പി കോണ്‍ഗ്രസിലെത്തി; പട്ടാമ്പി നഗരസഭ UDF തിരിച്ചുപിടിച്ചു

പട്ടാമ്പി: പട്ടാമ്പി നഗരസഭയില്‍ യുഡിഎഫിന് അട്ടിമറി വിജയം. വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മ മുന്നണിയിലേക്ക് തിരിച്ചെത്തിയതോടെയാണ് എല്‍ഡിഎഫില്‍ നിന്ന് നഗരസഭ യുഡിഎഫ് പിടിച്ചെടുത്തത്. 29 വാര്‍ഡുകളില്‍ 15 എണ്ണത്തില്‍ യുഡിഎഫും 7 എണ്ണത്തില്‍ എല്‍ഡിഎഫുംവിജയിച്ചു. ബിജെപി ഒരു സീറ്റ് നിലനിര്‍ത്തി. 5 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
വാര്‍ഡ് വിഭജനം വന്നതോടെ 28-ല്‍നിന്ന് വാര്‍ഡുകളുടെ എണ്ണം 29 ആയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 11 സീറ്റും എല്‍ഡിഎഫിന് 10 സീറ്റും എന്‍ഡിഎയ്ക്ക് ഒരു സീറ്റും വീ ഫോര്‍ പട്ടാമ്പി കൂട്ടായ്മക്ക് ആറ് സീറ്റുമാണ് ലഭിച്ചത്. പിന്നീട് വീ ഫോര്‍ പട്ടാമ്പിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ടി.പി ഷാജി 2020ലെ തിരഞ്ഞെടുപ്പോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വീ ഫോര്‍ പട്ടാമ്പി രൂപീകരിച്ചത്. ഇവരുടെ പിന്തുണയിലായിരുന്നു എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതോടെ യുഡിഎഫ് പാളയത്തിന് ആത്മവിശ്വാസം വര്‍ധിച്ചിരുന്നു. പട്ടാമ്പി നഗരസഭയിലെ ഡിവിഷന്‍ 13ലാണ് ടിപി ഷാജി മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പട്ടാമ്പിയില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ടിപി ഷാജി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വീ ഫോര്‍ പട്ടാമ്പിക്കുള്ള വാഗ്ദാനം.
Content Highlights: UDF secures victory in Pattambi Municipality with the return of `We for Pattambi` alliance, shifting power from LDF. Learn more about the election results.