ശ്രീകൃഷ്ണപുരം പിടിക്കാൻ കനത്ത പോര്

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാറുൾപ്പെടുന്ന നിരയുമായി ഇടതുമുന്നണി. കോങ്ങാട് നിയമസഭാ സീറ്റിൽ മത്സരിച്ച സ്വാമിനാഥനെയുൾപ്പെടെ രംഗത്തിറക്കി യുഡിഎഫ് ശ്രീകൃഷ്ണപുരം ബ്ലോക്കിൽ ഇത്തവണ കനത്തപോരാണ്.
കാരാകുറുശ്ശി, കരിമ്പുഴ, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, വെളളിനേഴി എന്നീ ആറുപഞ്ചായത്തുകൾ ചേർന്നതാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്. ഇത്തവണ 14 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞതവണ ഇത് 13 ആയിരുന്നു. 12 സീറ്റിലും എൽഡിഎഫാണ് ജയിച്ചത്. 11 എണ്ണം സിപിഎമ്മും ഒരെണ്ണം സിപിഐയും.
യുഡിഎഫിനുള്ള ഏക സീറ്റ് മുസ്‌ലിം ലീഗാണ് നേടിയത്. ഇത്തവണ എൽഡിഎഫിൽ 11 ഡിവിഷനിലേക്കാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ രണ്ട് സീറ്റിലേക്കും എൻസിപി ഒരു സീറ്റിലും മത്സരത്തിനുണ്ട്.
11 ഡിവിഷനുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. രണ്ടിടത്ത് മുസ്‌ലിം ലീഗും ഒരിടത്ത് സ്വതന്ത്രസ്ഥാനാർഥിയും മത്സരിക്കുന്നു. എൻഡിഎയ്ക്കായി 13 സീറ്റുകളിലും ബിജെപിയാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്ഥാനാർഥി ഇല്ല.
Content Highlights: Sreekrishnapuram Block Panchayath elections heat up with LDF and UDF fielding strong candidates. 14 divisions up for grabs. Get the latest updates!