ഏത് കുത്തിയാലും വോട്ട് സുനിതയ്ക്ക് തന്നെ.. കൗതുകം ഈ മത്സരം

#Election Desk
എ സുനിത, സുനിത ആറുമുഖൻ,സുനിത ലോഗേഷ്‌
എ സുനിത, സുനിത ആറുമുഖൻ,സുനിത ലോഗേഷ്‌

ചിറ്റൂർ : ചിറ്റൂർ-തത്തമംഗലം നഗരസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സുനിതമാർ വിവിധ പാർട്ടി പ്രതിനിധികളായി ബലാബല പരീക്ഷണത്തിൽ. കുന്നത്തുപാളയം 21-ാം വാർഡിലാണ് മൂവരും കന്നിമത്സരത്തിൽ ഏറ്റുമുട്ടുന്നത്.

യുഡിഎഫ് സ്ഥാനാർഥി സുനിത ആറുമുഖൻ കോൺഗ്രസ് പ്രവർത്തക, എൽഐസി ഏജന്റ്, കുടുംബശ്രീ എഡിഎസ് പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൽഡിഎഫിലെ സുനിതാ പ്രശാന്തൻ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ്. പാർട്ടി പ്രവർത്തക, മഹിളാ അസോസിയേഷൻ ചിറ്റൂർ വില്ലേജ് ഖജാൻജി എന്നീ നിലകളിൽ അറിയപ്പെടുന്നു. എൻഡിഎയിലെ സുനിത ലോഗേഷ് ബിജെപി അനുഭാവിയാണ്. കാറ്ററിങ് സർവീസിൽ ജോലിചെയ്യുന്നു.

Content Highlights: Three Sunithas from different parties contest in Chittur-Thathamangalam Municipality`s Ward 21. UDF, LDF, & NDA candidates vie for victory.