എവി ഗോപിനാഥിന് ദയനീയ തോല്‍വി, പെരിങ്ങോട്ടുകുറിശ്ശിയിൽ ഭരണം തുലാസ്സിൽ, ഐഡിഎഫ്-സിപിഎം സഖ്യം മുന്നില്‍

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയില്‍ അഞ്ച് പതിറ്റാണ്ടോളം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ ഐഡിഎഫ്-സിപിഎം സഖ്യത്തിനാവുമോ? ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. ഇതോടെ പെരിങ്ങോട്ടുകുറിശ്ശിയില്‍ ഭരണം തുലാസിലായി.
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്- കോണ്‍ഗ്രസ് വിട്ട് എവി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഎമ്മും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. ഐഡിഎഫ് രൂപീകരിച്ച എ.വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 134 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രതീഷ് ആണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫുമായി സഖ്യം ചേര്‍ന്ന് പെരിങ്ങോട്ടുകുറിശ്ശിയില്‍ ഭരണത്തിലേറാനുള്ള കണക്കുകൂട്ടലിലായിരുന്നു സഖ്യം.
209 മുതല്‍ നേതൃത്വവുമായി അകലംപാലിച്ച എ.വി. ഗോപിനാഥ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് വിട്ടത്. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടി. അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച നേതാവ് കൂടിയായിരുന്നു എ.വി. ഗോപിനാഥ്. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പതിനൊന്നും സിപിഎമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് വാര്‍ഡുകളാണ് ഇത്തവണ പുതിയതായി ചേര്‍ത്തത്.
Content Highlights: Can the IDF-CPM alliance end Congress`s 50-year reign in Perin gotuk urushi? See the latest poll results and key insights on this crucial Palakkad local body election.