യുഎഇയിൽനിന്നെത്തിയ ഭർത്താവിന്റെ പെട്ടിയിൽ സ്ഥാനാർഥി ഭാര്യയുടെ പോസ്റ്റർ

തിരൂർ: യുഎഇയിൽനിന്ന് വോട്ടുചെയ്യാനെത്തിയ ഭർത്താവിന്റെ പെട്ടിയിൽ സ്ഥാനാർഥി ഭാര്യയുടെ പോസ്റ്റർ. യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖാണ് ഭാര്യയുടെ പോസ്റ്റർ പതിച്ച ലഗ്വേജുമായി വോട്ടുചെയ്യാനെത്തിയത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡ് ഇടതുസ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.
ഇസഹാഖിന്റെ ആതവനാട്ടുള്ള സുഹൃത്ത് ഖമറുന്നിസയുടെ പോസ്റ്റർ യുഎഇയിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ഹാഖ് നാട്ടിൽ വോട്ടുചെയ്യാൻവരുന്നതറിഞ്ഞ് സുഹൃത്തുക്കൾ അദ്ദേഹമറിയാതെ പെട്ടിയിൽ പോസ്റ്ററൊട്ടിച്ചു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് ഇതു കാണുന്നത്. അങ്ങനെ ഭാര്യയുടെ പോസ്റ്റർ പതിച്ച പെട്ടിയുമായാണ് ഇസ്ഹാഖ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി.
പറമ്പത്ത് ഖമരുന്നിസയുടെ എതിർ സ്ഥാനാർഥി ചക്കിയത്ത് ഖമറുന്നിസയാണെന്ന കൗതുകവുമുണ്ട്.
Content Highlights: A UAE-based vegetable shop owner brought his wife`s campaign poster in his luggage while returning to vote. Discover the heartwarming story!