ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകൻ മരിച്ചു

#ന്യൂസ് ഡെസ്ക്

മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകൻ മരിച്ചു. കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സ്കൂട്ടറിന് മുന്നിൽവെച്ച പടക്കത്തിലേക്ക് തീപ്പൊരി വീണ് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനുപിന്നാലെ യുഡിഎഫ് പ്രവർത്തകർ വലിയ ആഘോഷത്തിലായിരുന്നു. ഈ ആഘോഷത്തിനിടെ ഇർഷാദ് മറ്റുള്ളവർക്ക് പടക്കം വിതരണം ചെയ്യുകയായിരുന്നു.


അതിനിടെയാണ് ഇർഷാദിന്റെ സ്കൂട്ടറിൽ വെച്ചിരുന്ന പടക്കത്തിലേക്ക് തീപ്പൊരി വീണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഇർഷാദ് തത്ക്ഷണം മരിച്ചു.

Content Highlights: Tragic Election Celebration: Malappuram Youth Dies in Firecracker Mishap