മലപ്പുറത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം; എല്‍ഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്ത് KSU ജില്ലാ സെക്രട്ടറി ആരതി പ്രദീപ്

പുറത്തൂര്‍(മലപ്പുറം): സംസ്ഥാനത്തെ പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ ഒരാളായി മംഗലം ഡിവിഷനില്‍നിന്ന് വിജയിച്ച ആരതി പ്രദീപ്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പരിധി കൂടി നോക്കുമ്പോള്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി കൂടിയാണ് ആരതി.
22 വയസ്സാണ് ആരതിയുടെ പ്രായം. കെഎസ്‌യു ജില്ലാ സെക്രട്ടറിയായ ആരതി 11876 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മികച്ച വിജയമാണ് നേടിയിട്ടുള്ളത്. യുഡിഎഫിന് നഷ്ടപ്പെട്ട മംഗലം സീറ്റ് ആരതി പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ കൈനിക്കര മംഗലം ഡിവിഷനില്‍ അട്ടിമറിവിജയം നേടിയിരുന്നു.
2003 ഏപ്രില്‍ 17-നാണ് ആരതി ജനിച്ചത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ്. താനൂര്‍ ഒഴൂര്‍ ഓണക്കാട് തിരുവോണം വീട്ടില്‍ പ്രദീപിന്റെയും രഞ്ജിതയുടെയും മകളാണ്. താനാളൂര്‍ എഎംഎല്‍പി സ്‌കൂളിലെ പ്രഥമാധ്യാപകനാണ് പ്രദീപ്.
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍തന്നെ ആരതി കെഎസ്‌യുവില്‍ സജീവമായിരുന്നു. പൊന്നാനി എംഇഎസ് കോളേജില്‍ പഠിക്കുമ്പോള്‍ പതിറ്റാണ്ടുകളുടെ എസ്എഫ്‌ഐ കുത്തക തകര്‍ത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി. എന്‍എസ്എസ് സെക്രട്ടറി, ഐഇഡിസി ചെയര്‍പേഴ്‌സണ്‍, വുമണ്‍സ് സെല്‍ ചെയര്‍പേഴ്‌സണ്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആരതിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെത്തിയിരുന്നു. ആതിരയാണ് ആരതിയുടെ സഹോദരി.
Content Highlights: Arathi Pradeep, 22, becomes the youngest District Panchayat member in Malappuram, Kerala. Learn about her inspiring win and political journey.