വോട്ട് ചോദിച്ച് ഒപ്പം നടന്ന സുഹൃത്തിനോട് നന്ദിപറയാന്‍ കിണറ്റിലിറങ്ങി സ്ഥാനാര്‍ഥി

#ഇലക്ഷന്‍ ഡെസ്‌ക്‌
പുല്പറ്റ പഞ്ചായത്ത് നാലാംവാർഡിൽനിന്നു ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി ഉസ്‌മാൻ തനിക്കുവേണ്ടി പ്രവർത്തിച്ച ഷിഹാബിനോട് നന്ദിപറയാൻ കിണറ്റിലിറങ്ങിയപ്പോൾ
പുല്പറ്റ പഞ്ചായത്ത് നാലാംവാർഡിൽനിന്നു ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥി ഉസ്‌മാൻ തനിക്കുവേണ്ടി പ്രവർത്തിച്ച ഷിഹാബിനോട് നന്ദിപറയാൻ കിണറ്റിലിറങ്ങിയപ്പോൾ

മഞ്ചേരി: തനിക്കുവേണ്ടി കൂടെ നടന്നു വോട്ടുചോദിച്ച സുഹൃത്തിന് കിണറ്റിലിറങ്ങി നന്ദിപറയുന്ന സ്ഥാനാര്‍ഥിയുടെ വീഡിയോ വൈറലായി. പുല്‍പ്പറ്റ പഞ്ചായത്തിലെ നാലാംവാര്‍ഡ് മുത്തനൂര്‍ പൂച്ചേങ്ങലില്‍നിന്ന് മത്സരിച്ച് 163 വോട്ടിനു ജയിച്ച മുസ്ലിംലീഗിലെ എ.ടി. ഉസ്മാനാണ് നന്ദിപ്രകടിപ്പിക്കാന്‍ കിണറ്റിലിറങ്ങിയത്.

ഫലപ്രഖ്യാപനത്തിനുശേഷം വോട്ടര്‍മാരെ കാണാന്‍ വാര്‍ഡിലെത്തിയ ഉസ്മാന്‍ തനിക്കുവേണ്ടി വീടുകള്‍ കയറിയിറങ്ങിയ ഷിഹാബിനെ അന്വേഷിച്ചു. പതിവുപോലെ ഷിഹാബും സഹായിയും കിണര്‍പണിയെടുക്കുന്നുണ്ടെന്നറിഞ്ഞ ഉസ്മാന്‍ കിണറിനടുത്തെത്തി. എട്ടുകോല്‍ താഴ്ചയിലുള്ള കിണറ്റില്‍ കയറിലൂടെ പിടിച്ചിറങ്ങി ജോലിയിലേര്‍പ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനംചെയ്തു. കയറില്‍ തൂങ്ങി തിരിച്ചുംകയറി. തുടര്‍ന്ന് വാര്‍ഡിലെ വോട്ടര്‍മാരെ അഭിവാദ്യംചെയ്യാനായി പോയി.

Content Highlights: A heartwarming video shows a winning candidate descending into a well to thank a loyal supporter who campaigned for him. See the touching moment!