പതിറ്റാണ്ടുകൾക്കുശേഷം ചുവപ്പ് മാഞ്ഞ് തലക്കുളത്തൂര്‍, ഭരണം പിടിച്ച് യുഡിഎഫ്

#ഇലക്ഷന്‍ ഡെസ്‌ക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തലക്കുളത്തൂര്‍ (കോഴിക്കോട്): പതിറ്റാണ്ടുകളോളം നിലനിന്ന തലക്കുളത്തൂര്‍ പഞ്ചായത്തിലെ ചുവപ്പ് ഇത്തവണ യുഡിഎഫിന്റെ അട്ടിമറിയോടെ മാഞ്ഞു. ആകെയുള്ള 19 വാര്‍ഡില്‍ യുഡിഎഫ് 12 സീറ്റിലും എല്‍ഡിഎഫ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.

2020 -ല്‍ എല്‍ഡിഎഫിന് 11 അംഗങ്ങളും യുഡിഎഫിന് ആറുമാണുള്ളണ്ടായിരുന്നത്. പുനര്‍ വിഭജനത്തോടെയാണ് വാര്‍ഡ് 19 ആയത്.

സമാനമായി 46 വര്‍ഷത്തിന് ശേഷം നന്മണ്ടിയിലും എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. ഫലം പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് സീറ്റ് വീതമാണുള്ളത്. രണ്ട് സീറ്റ് ബിജെപിക്കും ലഭിച്ചു.

1979-ത് മുതല്‍ ഇന്നേവരെ ഇവിടെ ഇടതുമുന്നണിക്ക് ഒരിക്കല്‍പോലും തിരഞ്ഞെടുപ്പില്‍ തേല്‍വിയുണ്ടായിട്ടില്ല. കഴിഞ്ഞ 46 വര്‍ഷമായി ഇവിടെ ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ്.

കഴിഞ്ഞ തവണ വിജയിച്ച പത്തു സീറ്റും കടന്ന് 14 സീറ്റില്‍ വിജയപ്രതീക്ഷയുണ്ടാകുമെന്നായിരുന്നു യുഡിഎഫ് കണക്കു കൂട്ടിയത്.ആകെ 17 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് -10, യുഡിഎഫ് -അഞ്ച്, ബിജെപി -രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് കണക്ക്.

Content Highlights: UDF achieves a significant victory in Thalakkulathur, ending LDF`s decades-long dominance. Nanamundi also sees a shift with a hung mandate. Read the full election results.