മുക്കം; യുഡിഎഫ് ബന്ധം പരാജയത്തിലേക്ക്, സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി

#ഇലക്ഷന്‍ ഡെസ്‌ക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുക്കം: കഴിഞ്ഞ അഞ്ചു വര്‍ഷമായി യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം തുടരുന്ന മുക്കം നഗരസഭയില്‍ ഇത്തവണ സീറ്റ് വിഭജനം പാളി. ഇതോടെ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തിനൊരുങ്ങുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അഞ്ച് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ വ്യാഴാഴ്ച രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.

കഴിഞ്ഞ തവണ യുഡിഎഫ് സഖ്യത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് നാല് സീറ്റ്‌ലഭിച്ചിരുന്നു. ഇതില്‍ മൂന്ന് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ രണ്ട് സീറ്റ് മാത്രമെ നല്‍കാനാവൂ എന്ന് യുഡിഎഫ് പറഞ്ഞതോടെയാണ് ഇരുകൂട്ടരുമുള്ള ചര്‍ച്ച പരാജയപ്പെട്ടത്.

കഴിഞ്ഞ തവണ വെല്‍ഫയര്‍ പിന്തുണയോടെ മത്സരിച്ച യുഡിഎഫ് സഖ്യത്തിന് 15 സീറ്റും എല്‍ഡിഎഫിന് 15 സീറ്റും ബിജെപി-ക്ക് രണ്ട് സീറ്റും ലഭിച്ചങ്കിലും ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ കയറിയത്.

ഇത്തവണ വെല്‍ഫയര്‍ പിന്തുണ കൂടി ഇല്ലാതാവുമ്പോള്‍ നഗരസഭ ഭരണം പിടിക്കണമെന്ന യുഡിഎഫ് പ്രതീക്ഷക്കും മങ്ങലേല്‍ക്കുകയാണ്. അതിനിടെ വെല്‍ഫയര്‍ പാര്‍ട്ടി പ്രചാരണ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ടും ചേന്നമംഗലൂര്‍ അങ്ങാടിയില്‍ കൊടി തോരണങ്ങള്‍ തൂക്കിയുമാണ് പ്രചാരണ ഒരുക്കങ്ങള്‍ ആരംഭിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് ചേന്നമംഗലൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഷഫീഖ് മാടായി, എ പിമുഹമ്മദ് നസീം , ബനൂജ വടക്കുവീട്ടില്‍, ഇ.പി ജസീല ഉള്‍പ്പടെ അഞ്ച് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ യുഡിഎഫ് പിന്തുണയുള്ള പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡിവിഷന്‍ 19 ത്തില്‍ കെവി ജബ്ബാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു യുഡി എഫും പ്രചരണത്തിന് തുടക്കമിട്ടു.

കഴിഞ്ഞ തവണ യുഡിഎഫ് പിന്തുണയോടെ ജയിച്ച ചേന്നമംഗലൂര്‍ മേഖലയില്‍

നഗരസഭയില്‍ നിന്നുള്ള ചെറിയ ഫണ്ടിന്റെ വികസനം മാത്രമാണ് കൊണ്ടുവരാന്‍ കഴിഞ്ഞുള്ളു എന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപോലെ

കേന്ദ്ര സംസ്ഥാന ഫണ്ട് വാങ്ങിയെടുക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കോ അവരുടെ കൗണ്‍സിലര്‍മാര്‍ക്കോ കഴിയില്ല എന്നുമാണ് പ്രദേശത്തെ യുഡിഎഫ് നേതാക്കളുടെ ആരോപണം.

വെല്‍ഫയര്‍ പാര്‍ട്ടി അഞ്ച് ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ പിന്നീട് യുഡിഎഫ് ധാരണ ഉണ്ടാവില്ല എന്നും ലീഗ് തിരുവമ്പാടി നിയോജമണ്ഡലം വര്‍ക്കിങ് കമ്മറ്റി മെമ്പറും ചേന്നമംഗലൂര്‍ സ്വദേശിയുമായ കെ പി അഹമ്മദ്കുട്ടി പറഞ്ഞു. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന

മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്താതായാല്‍ അത് യുഡിഎഫിന് വലിയ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്

Content Highlights: Welfare Party to announce own candidates in Mukkam Municipality after seat-sharing talks with UDF fail. Explore the political implications for the upcoming elections.