ചേട്ടനും അനുജനും ഏറ്റുമുട്ടി; ഒടുവില്‍ അനുജന് വിജയം

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ചെറ്റക്കടവ് വാര്‍ഡില്‍ നിന്നും സഹോദരങ്ങള്‍ യുഡിഎഫിനും എല്‍ഡിഫിനും വേണ്ടി ജനവിധി തേടിയപ്പോള്‍ അനുജന് വിജയം. സഹോദരങ്ങളായ ഇസ്ഹാഖും അയ്യൂബും മത്സരിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അയൂബ് വിജയിക്കുകയായിരുന്നു.
അയൂബ് പൂക്കോടിന് 610 വോട്ട് ലഭിച്ചപ്പോള്‍ ഇസ്ഹാഖിന് 418 വോട്ടാണ് ലഭിച്ചത്. പിടിഎ റഹീമിന്റെ പാര്‍ട്ടിയായ നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സിന്റെ ഗ്ലാസ് ചിഹ്നത്തിലായിരുന്നു അയൂബിന്റെ മത്സരം.
അധ്യാപകനായിരുന്ന ഇസ്ഹാഖ് കുന്ദമംഗലം എയുപി സ്‌കൂളില്‍ നിന്നുമാണ് വിരമിച്ചത്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനിയറായാണ് അയ്യൂബ് വിരമിച്ചത്.
ഇസ്ഹാഖിന്റേയും അയ്യൂബിന്റേയും മൂത്തസഹോദരിയുടെ മകന്‍ ജയ്‌സല്‍ ഇവര്‍ക്ക് വേണ്ടി എഴുതിയ നാട്ടുകാരെ പ്രിയ വോട്ടര്‍മാരെ എന്റെ മാമന്‍മാരെ നിങ്ങള്‍ ജയിപ്പിക്കണേ എന്ന തിരഞ്ഞെടുപ്പ് പാട്ട് വൈറലായിരുന്നു.
Content Highlights: In a unique election in Kozhikode`s Chetakkadavu ward, younger brother Ayub defeats elder brother Ishaq. A viral song supported Ayub`s victory.