ഓഫ് റോഡിലെ താരം, അധ്യാപിക; റിയ ചീരാംകുഴി ഇനി പാലായില്‍ എട്ടാംവാര്‍ഡിന്റെ 'ഡ്രൈവിങ് സീറ്റില്‍'

#Election Desk
റിയ ചീരാംകുഴി | instagram.com/riya_bino
റിയ ചീരാംകുഴി | instagram.com/riya_bino

പാലാ: ഓഫ് റോഡ് ജീപ്പ് ഓട്ടമത്സരത്തിലെ താരം റിയാ മേരി ബിനോ (24) എന്ന റിയ ചീരാംകുഴി ഇനി പാലാ നഗരസഭ എട്ടാം വാര്‍ഡിന്റെ 'ഡ്രൈവിങ് സീറ്റില്‍'. ഓഫ് റോഡ് മത്സരങ്ങളിലെ പതിവ് താരമായ റിയ കോണ്‍ഗ്രസ് അംഗമായാണ് വിജയിച്ചത്.

10-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അച്ഛന്റെ സഹോദരനും നിലവിലുള്ള നഗരസഭാംഗവുമായിരുന്ന ജോസി ചീരാംകുഴി പരാജയപ്പെട്ടിരുന്നു.

കേരളത്തിലെമ്പാടും നടന്ന 15 ഓഫ്‌റോഡ് മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്തശേഷം ടിടിസി പാസായ റിയ പാലായിലെ സ്വകാര്യസ്‌കൂളിലെ അധ്യാപികകൂടിയാണ്.

ചീരാംകുഴി ബിനോ-ആശ ദമ്പതിമാരുടെ മകളാണ്. അച്ഛനെയും അദ്ദേഹത്തിന്റെ സഹോദരനെയും പിന്‍പറ്റിയാണ് റിയ ഓഫ് റോഡ് മത്സരങ്ങളുടെ ട്രാക്കിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ ചീരാംകുഴി കുടുംബത്തിന്റെ പാര്‍ട്ടി പാരമ്പര്യംകൂടി പരിഗണിച്ചാണ് റിയയെ സ്ഥാനാര്‍ഥിയാക്കിയത്.

Content Highlights: Riya Cheeramkuzhi, a renowned off-road jeep racer, clinches victory in Pala Municipality Ward 8. Discover her journey from the track to local politics.