സ്വതന്ത്രയായി പോരാടി ജയിച്ചു; നെടുംകുന്നം ആര് ഭരിക്കണമെന്നത് ബിജി അഭിലാഷ് തീരുമാനിക്കും

നെടുംകുന്നം(കോട്ടയം): തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നിര്‍ണായകശക്തിയായി മാറിയിരിക്കുകയാണ് നെടുംകുന്നം ആറാംവാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ബിജി അഭിലാഷ്. എട്ട് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റുകളില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. ബിജിയെ ഒപ്പം നിര്‍ത്തിയാല്‍ രണ്ട് സീറ്റിന്റെ അധികബലത്തില്‍ യുഡിഎഫിന് ഭരണം നിലനിര്‍ത്താം. അര്‍ബുദത്തോട് പടവെട്ടി വിജയിച്ച ബിജി കെയ്ക്കുകള്‍ നിര്‍മിക്കുന്ന ചെറുസംരംഭകയാണ്. ചര്‍ച്ചകള്‍ നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിജി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജിയെ കൂടെനിര്‍ത്താന്‍ എല്‍ഡിഎഫും ശ്രമങ്ങള്‍ ആരംഭിച്ചു. ബിജി എല്‍ഡിഎഫിലെത്തിയാല്‍ ഇരുവര്‍ക്കും എട്ട് സീറ്റുകളാകും. ഇതോടെ ഭരണം നറുക്കെടുപ്പിലേക്ക് നീങ്ങും. ഇരുമുന്നണികളുടെയും നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി ബിജി പറയുന്നു. 35 വോട്ടുകള്‍ക്കാണ് ബിജി വിജയിച്ചത്. കഴിഞ്ഞതവണ ഏഴാം വാര്‍ഡില്‍ ആറ് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
Content Highlights: Nedumkunnam Ward 6 independent winner Biji Abhilash becomes a kingmaker. UDF & LDF vie for her support to form the local government. Learn more about this inspiring candidate.